Tag: Kerala Karshaka Sangham

Total 3 Posts

‘രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് കനാൽ വെള്ളമെത്തിക്കുക’; ഇറിഗേഷൻ എഞ്ചിനിയറോട് നേരിട്ട് ആവശ്യപ്പെട്ട് കർഷകസംഘം

കൊയിലാണ്ടി: കുറ്റ്യാട് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ തുറന്ന് വിട്ട് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് ആശ്വാസമേകണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം. കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ട് കാവ് അരിക്കുളം, കീഴരിയൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങൾക്ക് അടിയന്തിരമായി കനാൽ ജലം എത്തിക്കണമെന്നാണ് കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇറിഗേഷൻ അധികൃതരോട് ആവശ്യപ്പെട്ടത്. പേരാമ്പ്രയിലെ ഇറിഗേഷൻ

ചരിത്ര ദൗത്യത്തിൽ അണിനിരന്ന് ആയിരങ്ങൾ; കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന കനാൽ ശുചീകരണം ആഘോഷമാക്കി കൊയിലാണ്ടി

കൊയിലാണ്ടി: കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന കനാൽ ശുചീകരണം ആഘോഷമാക്കി കൊയിലാണ്ടി. 7500 പേരാണ് കൊയിലാണ്ടിയിൽ ശുചീകരണ പ്രവൃത്തിക്ക് നേതൃത്വം നൽകിയത്. കൊയിലാണ്ടി മേഖലയിലെ  47.110 കിലോമീറ്റർ കനാൽ ആണ് ശുചിയാക്കിയത്. ഇതിൽ 6.700 കിലോമീറ്റർ മെയിൻ കനാലും 23.150 കിലോമീറ്റർ ബ്രാഞ്ച് കനാലുകളുമാണ് ശുചിയാക്കിയത്. 7.450 കിലോമീറ്റർ ഡിസ്ട്രിബ്യൂട്ടറികളും 9.810 കിലോമീറ്റർ

വെളിയന്നൂർ ചല്ലിയുടെ സമഗ്ര വികസനത്തിനായുള്ള ഇരുപത് കോടി രൂപയുടെ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് കേരള കർഷക സംഘം ഏരിയാ സമ്മേളനം

കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാർ തീരുമാനിച്ച ഇരുപത് കോടിയുടെ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് പൊയിൽക്കാവിൽ എം.കുമാരൻ മാസ്റ്റർ നഗറിൽ നടന്ന കേരള കർഷകസംഘം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ജോർജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. എ.എം.സുഗതൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.ഷിജു പ്രവർത്തന റിപ്പോർട്ടും ജില്ലാ