സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി; വൈത്തിരിയിലെ അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


Advertisement

കല്‍പ്പറ്റ: വൈത്തിരിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ ബസ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Advertisement

പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാനായി സ്വകാര്യ ബസ് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. അതിവേഗത്തിലെത്തി വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപത്തെ സ്റ്റേഷനറി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്‌കൂള്‍ ബസ്സിന്റെ മുന്‍ഭാഗത്ത് ചെറുതായി തട്ടിയ ശേഷമാണ് ബസ് കടയിലേക്ക് ഇടിച്ചു കയറിയത്.


Related News: കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്, കട പൂര്‍ണമായും തകര്‍ന്നു: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Advertisement

നാല്‍പ്പതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാര്‍ക്ക് പുറമെ കടയിലുണ്ടായിരുന്ന ഹംസ എന്ന വ്യാപാരിക്കും പരിക്കേറ്റിട്ടുണ്ട്.

Advertisement

സമീപത്തെ സ്റ്റേഷനറി കടയും ഭാഗികമായി തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ബസ് പുറത്തെടുത്തു.

വീഡിയോ കാണാം: