സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് പോലീസ് ആസ്ഥാനത്തേക്ക്


തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശം വന്നത്. പുരുഷ ശബ്ദത്തിലാണ് കോള്‍ വന്നത്.

ഭീഷണിയെ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് ഉള്‍പ്പെടെ സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തുകയാണ്. കന്റോണ്‍മെന്റ് ഗേറ്റിന്റെ ഭാഗത്താണ് പരിശോധന.

സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂർ സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയമുണ്ട്.