ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്


കോഴിക്കോട്: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടക വസ്തു ചുറ്റുമതിലിൽ തട്ടിയതിനാൽ അപകടം ഒഴിവായി. രാത്രി 8.15ഓടെയാണ് ആക്രമണം.

ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്.

അതേ സമയം സംഘം വെെകുന്നേരം മുതൽ രണ്ട് ബെെക്കുകളിലായി പ്രദേശത്ത് ഉണ്ടായിരുന്നതായി ഹരിഹരൻ ആരോപിച്ചു. പകൽ കാറിലെത്തിയ സംഘം തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ പരിചയമില്ലാത്ത കാർ ഉച്ച മുതൽ വീടിന് സമീപത്ത് കണ്ടതായും ഹരിഹരൻ പറഞ്ഞു.