പേരാമ്പ്രയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ബോംബേറ്


പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ നാട്ടിലെങ്ങും അക്രമം. പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി.

അർദ്ധ രാത്രി 12.55-ഓടെയാണ് സംഭവം. പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ നാടൻ ബോമ്പാണ് എറിഞ്ഞത്. ഓഫീസിന് വലിയ കേടുപാടുകളാണ് ഉണ്ടായത്. ജനൽ ചില്ലുകളും വാതിലുകളും തകർന്ന നിലയിലാണ്.