നഴ്‌സറി ഫെസ്റ്റ്, കലാസന്ധ്യ,;104ാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി മേപ്പയ്യൂര്‍ നിടുംപൊയില്‍ ബി കെ നായര്‍ മെമ്മോറിയല്‍ യു പി സ്‌കൂള്‍


മേപ്പയൂര്‍: നിടുംപൊയില്‍ ബി.കെ നായര്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ 104ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനവും അനുമോദന സദസും നഴ്‌സറി ഫെസ്റ്റും കലാസന്ധ്യയും നടന്നു. പരിപാടിയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രഭ ടീച്ചര്‍ക്കുള്ള പി.ടി.എയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജനും സ്റ്റാഫിന്റെ ഉപഹാരം അധ്യാപകരും ചേര്‍ന്ന് സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സി.എം മുരളീധരനെയും ചടങ്ങില്‍ ആദരിച്ചു.

ഫ്‌ളവേഴ്‌സ് കോമഡി സ്റ്റാര്‍ ഫെയിം,പിന്നണി ഗായിക കുമാരി ഹരിചന്ദന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജി രാജീവ് സ്വാഗതം ആശംസിച്ചു .ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രന്‍ പുളിയത്തിങ്കല്‍ അധ്യക്ഷനായിരുന്നു.

കെ.എം.എ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.പി അനീഷ് കുമാര്‍ പ്രതിഭകളെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ടി.വി ജലജ, ബിനീ മാവട്ട്, ശ്യാമള ഇടപ്പള്ളി, ഇന്ദിരാ വളേരി തുടങ്ങിയവരും സി.എം.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, പി. അനില്‍കുമാര്‍, കെ.ടി.കെ പ്രഭാകരന്‍, മോഹനന്‍ മാസ്റ്റര്‍, അബ്ദുറഹിമാന്‍, ആനന്ദന്‍ മാസ്റ്റര്‍, വിജയന്‍ പുതിയോട്ടില്‍, ആബിദ മാവട്ട്, കെ.ടി. ശ്രീധരന്‍, സജീവന്‍ പുതിയോട്ടില്‍, ഷഗിന്‍ പി.എസ്, കെ. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

കെ.ടി പ്രഭ, സി.എം മുരളീധരന്‍ എന്നിവര്‍ മറുപടി ഭാഷണം നടത്തി. ചടങ്ങില്‍ സ്‌കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ മാനേജര്‍ പ്രകാശനം ചെയ്തു. ജി.കെ കമല നന്ദി പറഞ്ഞു. തുടര്‍ന്ന് നഴ്‌സറി കലോത്സവവും കലാസന്ധ്യയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കലാപ്രകടനവും നടന്നു.