വൈക്കം സത്യാഗ്രഹം 100-ാം വാര്‍ഷികം; താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ച് ലൈബ്രറി കൗണ്‍സില്‍


കൊയിലാണ്ടി: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ച് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍. ടൗണ്‍ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ ‘വൈക്കം സത്യാഗ്രഹത്തിന്റെ 100-ാം വര്‍ഷം ഇന്നത്തെ പ്രസക്തി സംബന്ധിച്ച് ഡോ: അനില്‍ ചേലേമ്പ്ര പ്രഭാഷണം നടത്തി. സാമ്രാജ്യത്വത്തിനെതിരായും ജാതി മത    ചിന്തകള്‍ക്കെതിരായുമായിരുന്നു വൈക്കം സത്യാഗ്രഹം എന്ന് അനില്‍ ചേലേമ്പ്ര പറഞ്ഞു.

സെമിനാര്‍ എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. താലൂക്കില്‍ പ്രവര്‍ത്തനത്തില്‍ ഏറ്റവു മെച്ചപ്പെട്ട ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ എടക്കയില്‍ ഗ്രന്ഥശാലക്ക് ഇ.കെ ദാമു മാസ്റ്ററുടെ കുടുംബം നല്‍കുന്ന എന്‍ഡോവ്‌മെന്റും വിവിധ വായന മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കി.

പരിപാടിയില്‍ താലൂക്ക് പ്രസിഡണ്ട് കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ചശകരന്‍ മാസ്റ്റര്‍, സി.കുഞ്ഞമ്മദ്, ജി.കെ. വത്സല കെ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ.വി. രാജന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ സുരേഷ് നന്ദിയും പറഞ്ഞു.