മേപ്പയ്യൂരില്‍ ബൂത്ത് സമിതി സംഗമവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ച് മുസ്ലിം ലീഗ്


മേപ്പയ്യൂര്‍: മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ബൂത്ത് സമിതി സംഗമവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

ബൂത്ത് റിസോര്‍സ് പേര്‍സന്‍ പുനത്തില്‍ ഇബ്രാഹിം ക്ലാസിന് നേതൃത്വം നല്‍കി. ടി.കെ.എ ലത്തീഫ്, എം.എം അഷറഫ്, കെ.എം.എ അസീസ്, ഹുസ്സെന്‍ കമ്മന, ഷര്‍മിന കോമത്ത,് ടി.എം. അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാന്‍, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, എം.കെ ഫസലുറഹ്‌മാന്‍, റാബിയ എടത്തിക്കണ്ടി എന്നിവര്‍ സംസാരിച്ചു.