റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം വേണം; കൊയിലാണ്ടി ഐടിഐ- അണേല കടവ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി


കൊയിലാണ്ടി: കൊയിലാണ്ടി ഐടിഐ- അണേല കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 108 ബൂത്ത് കമ്മിറ്റി ഐടിഐ ബസ്സ് സ്റ്റോപ്പിന് സമീപം വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധധർണ്ണ ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാദവും കാരണം വികസനം വഴിമുട്ടുകയാണ്. കൊയിലാണ്ടി മുൻസിപ്പാലിറ്റിയും പിണറായി സർക്കാരും വികസനത്തിനു വേണ്ട പണം ധൂർത്തടിച്ചത് കാരണം വികസനത്തിന് ആവശ്യമായ പണം കണ്ടെത്താൻ സാധിക്കുന്നില്ലന്നും എസ്.ആർ ജയ്കിഷ് ആരോപിച്ചു.

യോഗത്തിൽ എൻ.സി ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വൈശാഖ് കെ.കെ, സുധാകരൻ.വി.കെ, മണ്ഡലം വൈപ്രസിഡണ്ട് മുകുന്ദൻ.വി.കെ ജില്ലാ കമ്മിറ്റി അംഗം എ.പി രാമചന്ദ്രൻ, മണ്ഡലം ട്രഷറർ ഒ മാധവൻ, കർഷക മോർച്ച വൈസ് പ്രസിഡണ്ട് ടി കെ പ്രേമൻ, നടേരി മേഖല സെക്രട്ടറി രാജൻ, മുൻസിപ്പൽ സെക്രട്ടറി സുനി.കെ.എം എന്നിവർ സംസാരിച്ചു. ടി.കെ ബാലൻ സ്വഗതവും ബൂത്ത് കമ്മിറ്റി സെക്രട്ടറി കെ.ദിനേശൻ നന്ദിയും പറഞ്ഞു.

Summary: BJP protested by planting banana on Koyilandy ITI-Anela Kadav road