പുറക്കാട്ടിരിയിലെ ബൈക്കപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേമഞ്ചേരി സ്വദേശി മരിച്ചു


ചേമഞ്ചേരി: പുറക്കാട്ടിരി പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തുവ്വക്കോട് സ്വദേശി മരിച്ചു. മാവുള്ളകണ്ടി ഉണ്ണിക്കൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തിയാറ് വയസായിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ അപകടത്തില്‍പ്പെട്ടത്. കോഴിക്കോട്ടേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഭാര്യ: റീജ. മക്കള്‍: അമല്‍ കൃഷ്ണ(NELIT ), അഭിനന്ദ് കൃഷ്ണ (BSc നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശിവദാസന്‍, പാറുക്കുട്ടി, രാധ, പരേതനായ രാവുണ്ണിക്കുട്ടി. സഞ്ചയനം: ഞായറാഴ്ച.