കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു; യോഗ്യതയും വിശദാംശങ്ങളും അറിയാം


കൊയിലാണ്ടി: ഗവ ഐ.ടി.ഐയില്‍ സി.ഒ.പി.എ ട്രേഡിലും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

സി.ഒ.പി.എ ട്രേഡ്:

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി /എന്‍.എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍:

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി / എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 27ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ : 0496 2631129.