‘ജന്മനാട്ടിൽ ലഭിച്ച സ്വീകരണം ഏറെ വിലമതിക്കുന്നത്’; ബിഗ് ബോസ് വിജയി ദിൽഷാ പ്രസന്നന് ഊഷ്മളമായ സ്വീകരണമേകി കൊയിലാണ്ടി


Advertisement

കൊയിലാണ്ടി: ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണിലെ വിജയിയും കൊയിലാണ്ടി സ്വദേശിനിയുമായ ദില്‍ഷാ പ്രസന്നന് ജന്മനാടിന്റെ അനുമോദനം. കൊയിലാണ്ടി പൗരാവലി സംഘടിപ്പിച്ച ‘ഹൃദയസ്മിതം’ എന്ന അനുമോദന പരിപാടി വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളിലാണ് നടന്നത്.

Advertisement

വടകര പാര്‍ലമെന്റ് അംഗം കെ.മുരളീധരന്‍, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. കെ.മുരളീധരന്‍ എം.പി ദില്‍ഷയ്ക്ക് ഉപഹാരം സമ്മാനിച്ചു. സുധാ കിഴക്കേപ്പാട്ട് ദില്‍ഷയെ പൊന്നാട അണിയിച്ചു.

Advertisement

നഗരസഭാ കൗൺസിലർ വി.പി.ഇബ്രാഹിംകുട്ടി അധ്യക്ഷനായി. വി.കെ.രവി ദിൽഷയെ പരിചയപ്പെടുത്തി. വൈശാഖ്, വി.കെ.സുധാകരൻ, അഡ്വ. സുനിൽമോഹൻ, ബാലൻ അമ്പാടി, എം.വി.ബാബുരാജ്, റഷീദ് മൂടാടി, വിജയൻ അരങ്ങാടത്ത്, സി.പി.നിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisement

സ്വാഗത സംഘം ജനറൽ കൺവീനർ രാഗം മുഹമ്മദ് അലി സ്വാഗതവും ഗിരീഷ്‌ പൊയിൽക്കാവ് നന്ദിയും രേഖപ്പെടുത്തി. തനിക്ക് ജന്മനാട്ടിൽ ലഭിച്ച ഈ സ്വീകരണം ഏറെ വിലമതിക്കുന്നു എന്ന് ദിൽഷ പറഞ്ഞു.

ഈ വാർത്തകൾ കൂടി വായിക്കൂ…

Summery: Bigg Boss winner Dilsha Prasannan honored by Koyilandy, her native place.