ലഹരി ബോധവല്‍കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ലഹരിക്കെതിരെ മൂടാടി പഞ്ചായത്തില്‍ എല്‍.എന്‍.എസ്സിന്റെ ബോധവല്‍കരണ സംഗമം


Advertisement

നന്തി സസാര്‍: ലഹരിയുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ ക്ലാസുമായി മൂടാടി പഞ്ചായത്ത്. കുതിരോടി മദ്രസ്സയില്‍ വച്ച് നടന്ന ബോധവല്‍കരണ സംഗമത്തില്‍ ലഹരി ബോധവല്‍കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.

Advertisement

മൂടാടി പഞ്ചായത്ത് എല്‍.എന്‍.എസ്സ്‌ന്റെ ആഭിമുഖ്യത്തിലാണ് ബോധവല്‍കര സംഗമം നടന്നത്. ചടങ്ങ് എല്‍.എന്‍.എസ്സ് സംസ്ഥന സെക്രട്ടറി ‘ഹുസൈന്‍ കമ്മന ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍ സി.രാജേഷ് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.

Advertisement

അഹമദ് ഫൈസി കടലൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖിരം കോച്ചേരി, സഹദ് പുറക്കാട്, ലത്തീഫ് കവലാട്, സജ്‌ന പിരിശത്തില്‍, മുഹമ്മദ് അലി, പുളിയഞ്ചേരി ടി.കെ.നിസാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ സി.രാജേഷ് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. റഷീദ് മണ്ടോളി സ്വാഗതവും അസ്സം മുക്കാടി താഴ നന്ദിയും പറഞ്ഞു.

Advertisement

summary: Awareness class contacted by LNS against drug addiction in mudadi