തിരുവങ്ങൂർ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കോരപ്പുഴ പാലത്തിന് സമീപം വയലില്‍ രതീഷ് അന്തരിച്ചു
എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപം വയലില്‍ രതീഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. തിരുവങ്ങൂർ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പരേതനായ ഗോപിയുടെയും ദേവിയുടെയും മകനാണ്. സഹോദരന്‍ ജിതേഷ് കഴിഞ്ഞ വര്‍ഷം അസുഖം ബാധിച്ച് മരിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.