തണ്ണീർപ്പന്തലിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റ സംഭവം; പ്രതി കസ്റ്റഡിയിൽ


Advertisement

തണ്ണീർപ്പന്തൽ : തണ്ണീർപ്പന്തലിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. വൈകാതെ നാദാപുരം പോലിസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. കടമേരി ആർ.എ.സി ഹൈസ്കൂളിന് സമീപം ഇന്നലെ വൈകീട്ടാണ് സംഭവം.

Advertisement

കടമേരി വാണികണ്ടിയിൽ ഇല്യാസിനാണ് വെട്ടേറ്റത്. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ദഗിലേഷ് എന്നയാൾ വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. സ്കൂളിനുസമീപം ഓട്ടോ നിർത്തി ഈ പരിസരത്തെ മരണം നടന്ന വീട്ടിലേക്കുള്ള വഴി ചോദിക്കാൻ തൊട്ടടുത്തെ വീട്ടിലെത്തിയതായിരുന്നു ഇല്യാസ്. വഴി ചോദിച്ചതുമായി ബന്ധപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഇല്യാസിനെ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement
Advertisement

Description: Auto driver stabbed in Thanneerpanthal; The accused is in custody