Saranya KV

Total 566 Posts

കേരള തീരത്ത്‌ വ്യാഴാഴ്‌ച കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്‌: കേരള തീരത്തും തമിഴ്‌നാട് തീരത്തും വ്യാഴാഴ്‌ച (11-07-2024) കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ജാഗ്രത നിർദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ

വഴിയോര മത്സ്യവില്‍പ്പന: പയ്യോളി ബീച്ച് റോഡില്‍ ആരോഗ്യ വിഭാഗം അധികൃതരും മത്സ്യ വില്‍പ്പനക്കാരും തമ്മില്‍ വാക്കേറ്റം

പയ്യോളി: പയ്യോളി ബീച്ച് റോഡില്‍ മത്സ്യ വില്‍പ്പനക്കാരും ആരോഗ്യ വിഭാഗം അധികൃതരും തമ്മില്‍ വാക്കേറ്റം. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. വഴിയോരത്ത് മത്സ്യ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം വാക്കേറ്റത്തിലേക്ക് കടക്കുകയായിരുന്നു. ബീച്ച് റോഡില്‍ വഴിയോരത്ത് മത്സ്യം വില്‍ക്കുന്നത് നഗരസഭ നിരോധിച്ചിരുന്നു. ഈ ഉത്തരവ് മറികടന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വഴിയോരത്ത് മത്സ്യം വില്‍ക്കുന്നത് തടയാനായി

ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ തോമസിന്റെ മൃതദേഹം കണ്ടെത്തി

ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസിന്റെ(70) മൃതദേഹം കണ്ടെത്തി. പറമ്പല്‍പ്പുഴയുടെ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ വന്ന രണ്ട് പേരാണ് മൃതദേഹം ആദ്യം കണ്ടത്‌. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുഴയുടെ സൈഡിലായിട്ടായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി മുതലാണ്‌ തോമസിനെ കാണാതായത്‌. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ

കോഴിക്കോട് വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച കേസ്; പ്രതിയായ ഓട്ടോഡ്രൈവര്‍ നഗരത്തിലെ ജീവകാരുണ്യപ്രവര്‍ത്തകന്‍

കോഴിക്കോട്: വയോധികയായ യാത്രക്കാരിയെ അക്രമിച്ച് സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ നഗരത്തിലെ ജീവകാരുണ്യപ്രവര്‍ത്തകന്‍. സിസിടിവി ദൃശ്യങ്ങളെല്ലാം അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പ്രതിയെന്ന് ആദ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചതോടെ പോലീസ് സംശയത്തിലായി. പിന്നീട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള

തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക; വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പയ്യോളി നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ

പയ്യോളി: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം സമഗ്രമായി നടപ്പാക്കുക, വഴിയോരക്കച്ചവട തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യുക, വഴിയോരക്കച്ചവടക്കാരെ അനധികൃതമായി ഒഴിപ്പിക്കുന്ന നടപടിയിൽ നിന്ന് അധികാരികൾ പിന്മാറുക, ദേശീയപാത

അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതം സുന്ദരമാക്കിയ, കീമോയുടെ വേദനകളെ മറക്കാന്‍ ചിരട്ടയില്‍ വിസ്മയം തീര്‍ത്ത മനുഷ്യന്‍; സുബ്രഹ്‌മണ്യന്റെ അപ്രതീക്ഷിത വേര്‍പാടില്‍ കണ്ണീരണിഞ്ഞ്‌ ഊരള്ളൂർ

അരിക്കുളം: മരത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട സുബ്രഹ്‌മണ്യന്‍ അതിനെയും തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ അര്‍ബുദത്തെ തോല്‍പ്പിച്ച സുബ്രഹ്ണ്യനെ മരണം തട്ടിയെടുത്തത് അപകടത്തിന്റെ രൂപത്തിലായിരുന്നു. ഇന്നലെയാണ് വീടിന് സമീപത്തെ ശീമക്കൊന്ന മരത്തില്‍ നിന്നും വീണ് പഴമഠത്തില്‍ ഇല്ലത്തുതാഴെ സുബ്രഹ്‌മണ്യന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

വടകര മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു

വടകര: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു. ഹിയറിംങിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചത്. ഡ്രൈവറുടെ ഭാ​ഗം കേൾക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് വടകര ആർ ടി ഓഫീസർ വടകര ‍ഡോട് ന്യൂസിനോട് പറഞ്ഞു. അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുക.

പേരാമ്പ്ര കടിയങ്ങാട് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്ന് രണ്ടു പേര്‍ മയക്കുമരുന്നുമായി പിടിയില്‍. വില്യാപ്പള്ളി ആവുള്ളോട്ട് മീത്തല്‍ മുസ്തഫ, ആയഞ്ചേരി പൊന്‍മേരി മീത്തലെ മാണിക്കോത്ത് പറമ്പില്‍ ഷമീം എന്നിവരാണ് പിടിയിലായത്.  മുസ്തഫയില്‍ നിന്ന് കഞ്ചാവും ഷമീമില്‍ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 

ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; പ്രതീക്ഷയോടെ കുടുംബം

ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇന്നലെ രാത്രിയാണ് കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസ് എന്നയാളെ കാണാതായത്. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് രാവിലെ പ്രദേശവാസികള്‍ തെരഞ്ഞിരുന്നു. എന്നാല്‍ കാണാതായതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍

എതിര്‍ദിശയില്‍ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ അപകടം; ചേമഞ്ചേരി വെറ്റിലപ്പാറയില്‍ ലോറി ഡിവൈഡറിലിടിച്ച് സര്‍വ്വീസ് റോഡിലേക്ക് വീണു

ചേമഞ്ചേരി: വെറ്റിലപ്പാറയില്‍ ലോറി ഡിവൈഡറിലിടിച്ച് സര്‍വ്വീസ് റോഡിലേക്ക് വീണ്‌ അപകടം. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ ഡിവൈഡറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി താഴെയുള്ള സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.