Saranya KV
‘നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകം’; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ ‘ജനാധിപത്യ സംരക്ഷണ സദസ്സ്’
കൊയിലാണ്ടി: ‘നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകമാണന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. പ്രതിപക്ഷ എം.പിമാരെ സസ്പെന്റ് ചെയ്ത നരേന്ദ്ര മോദി സർക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു പ്രതിഞ്‌ജ ചൊല്ലി.
വീണ്ടും ചുവന്ന് കൊയിലാണ്ടി ഐ.ടി.ഐ; യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആറ് സീറ്റിലും വമ്പിച്ച ഭൂരിപക്ഷം
കൊയിലാണ്ടി: കൊയിലാണ്ടി ഐ.ടി.ഐ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂര്‍ണ ആധിപത്യം. ആകെയുള്ള ആറ് സീറ്റില്‍ ആറും നേടിയാണ് എസ്.എഫ്.ഐ ഭരണം നിലനിര്‍ത്തിയത്. കടുത്ത മത്സരം നടന്ന തിരഞ്ഞെടുപ്പില്‍ ആറ് സീറ്റിലും കെ.എസ്.യുവും എബിപിയും മത്സരാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇവരെയെല്ലാം മറികടന്നാണ് വമ്പിച്ച ഭൂരിപക്ഷത്തില്‍ എസ്.എഫ്.ഐ വിജയം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്.എഫ്.ഐ തന്നെയാണ് കോളേജ്
ജില്ലയിലെ ‘മാതൃകാ വിദ്യാലയം’; തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളില്‍ ‘മോഡൽ സ്കൂൾ’ പ്രവർത്തന പദ്ധതിക്ക് ഗംഭീര തുടക്കം
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എംഎൽഎയും മോഡൽ സ്കൂൾ പ്രവർത്തന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിലും നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം സ്‌ക്കൂളുകളെ
ജില്ലയിലെ ഏക ‘മാതൃക സർക്കാർ’ സ്‌ക്കൂള്‍; അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
പയ്യോളി: ജില്ലയിലെ ഏക ‘മാതൃക സർക്കാർ’ സ്‌ക്കൂളായി മാറാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം സ്‌ക്കൂളുകളെ മാതൃകാവിദ്യാലയമാക്കി മാറ്റുന്ന സര്‍ക്കാറിന്റെ ‘മോഡല്‍ സ്‌ക്കൂള്‍’ പദ്ധതിയിലൂടെയാണ് സ്‌ക്കൂള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് കൂടി മാതൃകയായി
സാംസ്കാരിക സമ്മേളത്തിന് തിരിതെളിഞ്ഞു; തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും
അരിക്കുളം: തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷനൽ ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി പ്രസിഡന്റ് ടി.മുത്തു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേപ്പയ്യൂർ എസ്എച്ച്ഒ പി.ജംഷ്ദ് മുഖ്യാതിഥിയായിരുന്നു. വി.കെ സുരേഷ്ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രജനി,
ചെങ്ങോട്ടുകാവ് ഖാദിമുക്ക് മീത്തലെ പുനത്തിൽ മീനാക്ഷി അമ്മ അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഖാദിമുക്ക് മീത്തലെ പുനത്തിൽ മീനാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, ജയ, സുഭ, രാധ. മരുമക്കൾ: കമല, പരേതനായ ശശി, രാമകൃഷ്ണൻ, ചന്ദ്രശേഖരൻ.
‘സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള’; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, കൊയിലാണ്ടിയില്‍ പതിനഞ്ചിടങ്ങില്‍ പ്രകടനവും പ്രതിഷേധ യോഗവും
കൊയിലാണ്ടി: ‘സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയര്‍ത്തി കൊയിലാണ്ടി ബ്ലോക്കിനകത്തെ പതിനഞ്ച് മേഖലകളില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കൊയിലാണ്ടി ടൗണില്‍ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ബബീഷ് ഉദ്ഘാടനം ചെയ്തു. നന്തി ബസാറില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം സിപിഎം നന്തി ലോക്കൽ സെക്രട്ടറി വി. വി സുരേഷ്
നൃത്താധ്യാപികയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായിരുന്ന വടകര കല്ലേരി ഒതയോത്ത് സ്മിഷ അരുൺ അന്തരിച്ചു
വടകര: നൃത്താധ്യാപികയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായിരുന്ന കല്ലേരി ഒതയോത്ത് സ്മിഷ അരുൺ അന്തരിച്ചു. മുപ്പത്തിയേഴ് വയസ്സായിരുന്നു. മൂന്ന് വർഷത്തോളമായി അർബുദ രോഗ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു താമസം. സ്മിഷ തൻറെ ആത്മധൈര്യം കൊണ്ട് പല തവണ അർബുദ രോഗത്തെ പൊരുതി തോല്പിച്ചിരുന്നു. ഒടുവിൽ മരണം കീഴ്പ്പെടുത്തുകയായിരുന്നു. കോളജ് പഠനകാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഏരിയാ നേതാവായി പ്രവർത്തിച്ചിരുന്ന സ്മിഷ
‘പുനർ ഗേഹം പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം’: കൊയിലാണ്ടിയില്‍ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് കൺവെൻഷൻ
കൊയിലാണ്ടി: പുനർ ഗേഹം പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി. അശോകൻ. കൊയിലാണ്ടി ബ്ലോക്ക് മത്സ്യ തൊഴിലാളി കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.കെ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ഉമേശൻ,
തുവ്വക്കോട് നടുവിലെ മലയിൽ ദേവി അന്തരിച്ചു
തുവ്വക്കോട്: നടുവിലെ മലയിൽ ദേവി അന്തരിച്ചു. അമ്പത് വയസായിരുന്നു. ഭർത്താവ്: ബാലൻ. മക്കൾ: ഷെറിൻരാജ്, ആര്യ. മരുമക്കൾ: ഗോപിക (തലശ്ശേരി), ധീരജ് ലാൽ (ഫയർ ഫോഴ്‌സ് പേരാമ്പ്ര), സഞ്ചയന: വ്യാഴാഴ്ച.