Saranya KV
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ പ്രതി കേരളം വിട്ടതായി പോലീസ് നിഗമനം; ജയിലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി സംസ്ഥാനം വിട്ടതായുള്ള നിഗമനത്തില്‍ പോലീസ്. മയക്കുമരുന്ന് കേസില്‍ 10വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദ് കഴിഞ്ഞ ദിവസമാണ് തടവ് ചാടിയത്. ബാഗ്ലൂരുള്ള ഹര്‍ഷാദിന്റെ സുഹൃത്തുക്കളിലേക്കും ഭാര്യയുടെ നാടായ തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം വ്യാപിച്ചു. ഹര്‍ഷാദിനെ കഴിഞ്ഞ ഒമ്പതിന് ജയിലില്‍ വന്നു
നടേരി മരുതൂർ ചാപ്യേകുന്നത്ത് ബിജു അന്തരിച്ചു
നടേരി: മരുതൂർ ചാപ്യേകുന്നത്ത് ബിജു അന്തരിച്ചു. നാല്‍പത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: നാരായണി. ഭാര്യ: പ്രശാന്തി. മക്കൾ: അലൻ കൃഷ്ണ, അൽവിൻ കഷ്ണ. സഹോദരങ്ങൾ: മുരളി, വിലാസിനി, മനോജ് മരുതൂർ, പുഷ്പ, ഗംഗ, പരേതയായ ബിന്ദു. സഞ്ചയനം: ശനിയാഴ്ച.
‘പുതിയ ബസ് സ്റ്റാൻ്റിൽ സ്‌റ്റേജ് നിര്‍മ്മിക്കാനുള്ള നീക്കത്തിൽ നിന്നു നഗരസഭ പിന്മാറണം’; കൊയിലാണ്ടിയില്‍ സി.ഐ.ടി.യു ബസ് ആന്റ് എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയന്‍ ഏരിയാ സമ്മേളനം
കൊയിലാണ്ടി: ബസ് ആന്റ് എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ സമ്മേളനം സിപിഐ (എം) ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാൻ്റിൽ സ്‌റ്റേജ് നിര്‍മ്മിക്കാനുള്ള നീക്കത്തിൽ നിന്നു നഗരസഭ പിൻമാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യാത്രക്കാർക്കും, ബസുകള്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കും. ഒപ്പം ജനുവരി 20ന് നടക്കുന്ന മനുഷ്യ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാര്‍ഷികം; കൊയിലാണ്ടിയില്‍ നിന്നും പരാമവധി പങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന് എസ്.കെ.എം.എം.എ
കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനത്തിൽ കൊയിലാണ്ടി മേഖലയിലെ പതിനഞ്ച് റൈഞ്ചില്‍ നിന്നും പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് എസ്.കെ.എം.എം.എ കൊയിലാണ്ടി മേഖല കമ്മിറ്റി. നേതൃസംഗമം ജില്ലാ പ്രസിഡൻ്റ് എ.പി.പി തങ്ങൾ ഉദ്ഘാടനം ചെയ്തു. ബീ സ്മാർട്ട് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ മദ്രസ തലത്തിൽ സംഘടിപ്പിക്കാൻ റൈഞ്ച് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. എല്ലാ റൈഞ്ചിലും
‘ഞാനുമുണ്ട് പരിചരണത്തിന്’; പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വിവിധ പരിപാടികളുമായി ചേമഞ്ചേരി ട്രസ്റ്റ് പാലിയേറ്റീവ് കെയറും കനിവ് സ്‌നേഹതീരവും
കാപ്പാട്: പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വിവിധ പരിപാടികളുമായി ഒത്തുച്ചേര്‍ന്ന് ചേമഞ്ചേരി ട്രസ്റ്റ് പാലിയേറ്റീവ് കെയറും കനിവ് സ്‌നേഹതീരവും. ട്രസ്റ്റ് പാലിയേറ്റീവ് കെയർ കാപ്പാടിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അണിനിരന്ന സാന്ത്വന പരിചരണ സന്ദേശ റാലി കാപ്പാട് ടൗണില്‍ നിന്നും ആരംഭിച്ച് കനിവ് സ്നേഹതീരത്തിൽ സമാപിച്ചു. സ്നേഹതീരത്തിൽ താമസിക്കുന്ന അതിഥികളും സ്‌നേഹതീരം പ്രവര്‍ത്തകരും റാലിയെ
ഇരട്ടത്തായമ്പക മുതല്‍ കരോക്ക ഗാനമേള വരെ; വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവത്തിന് കൊടിയേറി. തന്ത്രി കക്കാടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഏഴു നാള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ഇന്ന് നീലാംബരി ഓര്‍ക്കസ്ട്ര വിയ്യൂര്‍ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. 17ന് നെല്ല്യാടി ശ്രീരാഗം ആര്‍ട്‌സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന വില്‍ കലാമേള ചിലപ്പതികാരവും 18ന് മാങ്കുറിശ്ശി മണികണ്ഠന്‍, സദനം അനൂപ് എന്നിവരുടെ
പിഷാരികാവ് നാലമ്പല നവീകരണം: ഭക്തിസാന്ദ്രമായി അനുജ്ഞ ചൊല്ലൽ ചടങ്ങ്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ജ്യോതിഷ വിധിപ്രകാരം ചിരപുരാതനമായ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ മുന്നോടിയായി അനുജ്ഞചൊല്ലൽ ചടങ്ങ് നടന്നു. തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. അഞ്ച് കോടി ചിലവിലാണ് നാലമ്പല നവീകരണം നടക്കുന്നത്. പേരൂർ ദാമോദരൻ നമ്പൂതിരി, മേൽശാന്തി എൻ.നാരായണൻ മൂസത്, ട്രസ്റ്റി ബോർഡ് ചെയർമാൻ
അണിയറയില്‍ കൈതക്കല്‍ എന്ന നാടിനെ ചേര്‍ത്ത്പ്പിടിച്ച നൂറ്കണക്കിന് പേര്‍; “പ്രസാദ് കൈതക്കലിന്റെ ‘പൊരിവെയിലിലും പെരുമഴയിലും’ പുസ്തക പ്രകാശനം ആഘോഷമാക്കി നാട്, ഇങ്ങനെയും ഒരു പുസ്തക പ്രകാശനമോ !
കന്നൂര്‍: കക്ഷി രാഷ്ട്രീയ ഭേദം മറന്ന് ഒറ്റക്കെട്ടായി ആളുകള്‍ ഒത്തുകൂടുക, മതിമറന്ന് സന്തോഷം പങ്കിടുക. ഉള്ളിയേരിയിലെ കന്നൂര് ഇന്നലെ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കൈതക്കല്‍ എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞ ‘പൊരിവെയിലിലും പെരുമഴയിലും’ എന്ന എഴുത്തുകാരന്‍ പ്രസാദ് കൈതക്കലിന്റെ പുസ്തകപ്രകാശനമാണ് ഒരു നാട് ഇന്നലെ ആഘോഷമാക്കി തീര്‍ത്തത്. കൈതക്കലില്‍ നിന്നും
കോഴിക്കോട് കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്ക എന്ന ഭാഗത്താണ് ഏകദേശം നാല്‍പ്പത്തിയഞ്ച് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് നടക്കാവ് പോലീസും മെഡിക്കല്‍ കോളേജ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
‘മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള കേന്ദ്ര അന്വേഷണം സിപിഎം – ബിജെപി വോട്ടുകച്ചവടം ഉറപ്പിക്കലിന്‌റെ ഭാഗം’: കാരയാട് തറമലങ്ങാടിയിലെ പുതിയ ഉമ്മൻചാണ്ടി ഭവൻ ഉദ്ഘാടനം ചെയ്ത് കെ.മുരളീധരൻ എംപി
അരിക്കുളം: ‘മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെയുള്ള കേന്ദ്ര അന്വേഷണം സിപിഎം – ബിജെപി വോട്ടുകച്ചവടം ഉറപ്പിക്കലിന്റെ ഭാഗമാണെന്ന് കെ മുരളീധരൻ എം.പി. കാരയാട് തറമലങ്ങാടിയിൽ കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച ഉമ്മൻചാണ്ടി ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ