Saranya KV
ബാങ്കിലെത്തിയ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാണിച്ചു; വടകര നാദാപുരം സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍
വളയം: ബാങ്കിലെത്തിയ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. നാദാപുരം ഈയ്യങ്കോട് സ്വദേശി നടുക്കണ്ടിയില്‍ ദീപക് സുരേഷ് (40) ആണ് വളയം പോലീസിന്റെ പിടിയിലായത്. നാദാപുരം പാറക്കടവിലെ ബാങ്ക് ജീവനക്കാരനാണ് ഇയാള്‍. 2023 ഡിസംബര്‍ 19ന് ആണ് കേസിനാസ്പദമായ സംഭവം. സ്കൂളാവശ്യത്തിന് സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോള്‍ പ്രതി മൊബൈലില്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ചെന്നാണ് പരാതി.
കീഴരിയൂർ പാലാക്കണ്ടി ലീല അന്തരിച്ചു
കീഴരിയൂർ: പാലാക്കണ്ടി ലീല അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞാത്തു. മക്കൾ: വിനീത, പരേതനായ ലാലു. മരുമക്കള്‍: രവീന്ദ്രന്‍ കാവുംതറ. സഞ്ചയനം: വെള്ളിയാഴ്ച.
ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് നേരെ മര്‍ദ്ദനം; അക്രമാസക്തരായ യൂത്ത് ലീഗ് പ്രവർത്തകരെ പിന്തുണച്ച കൂരാച്ചുണ്ട് എസ്.ഐ അൻവർ ഷാക്കെതിരെ പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ
കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ നേതാക്കളെ ക്രൂരമായി മർദ്ദിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പിന്തുണയ്ക്കുകയും നേതാക്കള്‍ക്ക് നേരെ മര്‍ദ്ദനമഴിച്ച് വിടുകയും ചെയ്ത കൂരാച്ചുണ്ട് എസ്.ഐ അൻവർ ഷാക്കെതിരെ പ്രതിഷേധമിരമ്പി. സംഭവത്തില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ടിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി.സരുൺ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് നടന്ന അഖിലേന്ത്യാ സെവൻസ്
ചേമഞ്ചേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി റംഷീദ് കാപ്പാട് ചുമതലയേറ്റു
കാപ്പാട്: യൂത്ത് കോൺഗ്രസ് നിയുക്ത ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് ചുമതല ഏറ്റെടുക്കുന്ന ചടങ്ങും പ്രവർത്തക കൺവൻഷനും കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് തന്റെതായ തനത് മുദ്ര പതിപ്പിച്ച റംഷീദ് കാപ്പാടിന് സംഘടനാ രംഗത്തും മുന്നേറാൻ സാധിക്കുമെന്നും ചേമഞ്ചേരിയിലെ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അത് നിർണ്ണായകമാകുമെന്നും
അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ഒരു നാട്; ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
മലപ്പുറം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഹോദരിമാരുടെ മക്കളായ ഇരുവരെയും ഒരുമിച്ച് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള സഹോദരി ഇന്ദിരയുടെ വീട്ടില്‍ സംസ്‌ക്കരിച്ചു. പയ്യോളി അയനിക്കാട് താഴെ കുനിയില്‍ മോളിയുടെ മകന്‍ അയുര്‍ എം.രാജ്, സഹോദരി ഇന്ദിരയുടെ മകന്‍ അഷിന്‍ ഐ രമേഷ് എന്നിവരാണ്
ഭാവിയിലെ മിന്നും താരങ്ങള്‍; കലാ-കായിക മത്സര വേദികളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്‌ക്കൂള്‍
കൊയിലാണ്ടി: ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളിൽ കലാ-കായിക മത്സര വേദികളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. നഗരസഭാംഗം പി.പ്രജിഷ, പി.ടി.എ പ്രസിഡൻ്റ് പി.എം
ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനം; ശ്രദ്ധേയമായി കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ മെറിറ്റ് ഡേ
കൊയിലാണ്ടി: കഴിഞ്ഞ അദ്ധ്യയനവർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എം.കോം പരീക്ഷയിൽ ഒന്നാം റാങ്കും രണ്ടാം റാങ്കും നേടിയ വിദ്യാർത്ഥികളെയും എസ്എൻഡിപി കോളേജ് പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഒപ്പം വിവിധ എൻഡോവ്മെന്റ് വിതരണവും നടന്നു. ചടങ്ങില്‍ കേരളോത്സവത്തിലും നാഷണൽ യൂത്ത്
കൊയിലാണ്ടി സ്‌റ്റേഡിയം നഗരസഭയ്ക്ക് കൈമാറണം; സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് എ.കെ.ജി സ്പോർട്സ് സെൻ്റർ
കൊയിലാണ്ടി: പാട്ടക്കാലാവധി കഴിഞ്ഞ കൊയിലാണ്ടി സ്‌റ്റേഡിയം ഏറ്റെടുത്ത് നഗരസഭയ്ക്ക് കൈമാറണം എന്ന ആവശ്യവുമായി എ.കെ.ജി സ്പോർട്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. 25 വർഷക്കാലം കൈവശം ഉണ്ടായിട്ടും കൊയിലാണ്ടി സ്റ്റേഡിയം നവീകരണത്തിന് ജില്ലാ സ്‌പോര്‍ട്‌സ് കൗൺസിൽ ഒന്നും ചെയ്തില്ലെന്ന്
പന്തലായനി കട്ടുവയൽ ലീല അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കട്ടുവയൽ ലീല അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഗിരിജ, ചന്ദ്രിക, റീത്ത, (കൊയിലാണ്ടി കോടതി), സുമ, പ്രകാശൻ (സെക്രട്ടറിയേറ്റ് തിരുവനന്തപുരം). മരുമക്കൾ: നാരായണൻ (വയനാട്), പരേതനായ അശോകൻ (മാവൂർ), റീത്ത (ഗവ:ഹയർ സെക്കൻ്ററി സ്കൂൾ പന്തലായനി). സഹോദരങ്ങൾ: ദേവി, ശാരദ.
മുചുകുന്ന് കിഴക്കെ ചാലിൽ കെ.സി അശോകൻ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ ചാലിൽ കെ.സി അശോകൻ അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: ഗീത. മക്കൾ: ആദർശ്, അക്ഷയ്. മരുമക്കൾ: നിഖിത. സഹോദരങ്ങൾ: ശശി(കെ.എസ്.ആര്‍.ടി.സി), രാജീവൻ.