Saranya KV

Total 566 Posts

പത്തോ ഇരുപതോ അല്ല, അഴിയെണ്ണേണ്ടത്‌ അമ്പത് വർഷങ്ങൾ; ലഹരിക്കേസിൽ യുവാവിന് അമ്പത് വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻഡിപിഎസ് കോടതി

വടകര: മയക്കുമരുന്ന് സൂക്ഷിച്ച കേസിൽ യുവാവിന് 50 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻ ഡി പി എസ് കോടതി കോഴിക്കോട് കല്ലായി ആനമാട് കദീജ മഹലിൽ ഷക്കിൽ ഹർഷാദിനെ (35) ആണ് ശിക്ഷിച്ചത്. 2022 ആഗസ്ത് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കസബയിൽ വെച്ച്

ഭരണഘടനയുടെ മൂല്യം ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കാം, മുന്നേറാം; കൊയിലാണ്ടിയില്‍ ജവഹര്‍ബാല്‍ മഞ്ചിന്റെ നേതൃത്വത്തില്‍ പഠനക്ലാസും റാലിയും

കൊയിലാണ്ടി: ഭരണഘടനയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി ജവഹര്‍ ബാല്‍മഞ്ച് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനക്ലാസ്സും റാലിയും സംഘടിപ്പിച്ചു. ജവഹര്‍ ബാല്‍മഞ്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷമീര്‍ പി കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുടനീളം ഭരണഘടനയുടെ പ്രസക്തിയും മൂല്യവും ഉയര്‍ത്തിപ്പിടിക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞ ചെയ്തു.സജീവന്‍ പെരുവട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍ റാഷിദ്

പ്രവര്‍ത്തന മികവിന് വീണ്ടും അംഗീകാരം; നന്തി സ്വദേശി ലിബീഷ് എ.കെയ്ക്ക്‌ സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഹോണര്‍’ പുരസ്‌കാരം

കൊയിലാണ്ടി: കേരളാ പോലീസിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരം നേടിയവരില്‍ നന്തി സ്വദേശിയും. കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലിബീഷ് എ.കെയാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. സംസ്ഥാന പോലീസ് സേനയിലെ വിവിധ മേഖലകളായ ഇന്‍വസ്റ്റിഗേഷന്‍, ക്രമസമാധാന പാലനം, അഡ്മിനിസ്‌ട്രേഷന്‍, സൈബര്‍ വിഭാഗം, ട്രാഫിക്, ഇന്റലിജന്‍സ്,

കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കൊല്ലം സ്വദേശിയായ യുവാവിന്റെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടതായി പരാതി. തെങ്ങില്‍താഴ അല്‍-ഫത്തഹ് ഹര്‍ഷാദിന്റെ എസ്.എസ്.എൽ.സി, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ടെസ്റ്റ് എടക്കാനുള്ള പേപ്പര്‍ എന്നിവയാണ് നഷ്ടമായത്. ജനുവരി 19ന് ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ആര്‍.ടി.ഒ ഓഫീസില്‍ പോയിരുന്നു. തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെ കൊയിലാണ്ടി ആര്‍.ടി.ഒ ഓഫീസിനും തെങ്ങില്‍ താഴ ബസ്

‘കൊയിലാണ്ടി അണേലയില്‍ പുലിയിറങ്ങി’; മണിക്കൂറുകള്‍ നീണ്ട ആശങ്ക അവസാനിച്ചു, വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്‌ !

കൊയിലാണ്ടി: ഒരു ദിവസം നീണ്ട ‘പുലി’പ്പേടിയില്‍ നിന്ന് ആശ്വാസത്തിലേക്ക് അണേല സ്വദേശികള്‍. ഇന്നലെ വൈകുന്നേരം 6മണിയോടെയാണ് അണേല സ്വദേശികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ചെറിയപറമ്പത്ത് ഗോപാലന്‍ നായരുടെ വീടിന് സമീപത്തായി ‘പുലി’യെപ്പോലെ തോന്നിക്കുന്ന ജീവി എത്തിയത്. പിന്നാലെ ജീവിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. രാവിലെ മുതല്‍ ‘പുലി’യെ കാണാനായി ചെറിയപറമ്പത്തേക്ക് ആളുകള്‍ വരാനും തുടങ്ങി. 

അരിക്കുളത്ത് പശുവിന്റെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചു കയറി; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന

കൊയിലാണ്ടി: അരിക്കുളത്ത് ഇരുമ്പ് കമ്പി ശരീരത്തില്‍ തുളച്ചു കയറിയ പശുവിനെ കൊയിലാണ്ടി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുരുടിവീട് തെക്കേടത്ത് സുരേന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവിനാണ് തൊഴിത്തിനുള്ളിലെ ഇരുമ്പ് കമ്പി ശരീരരത്തില്‍ തുളച്ചു കയറിയത്. ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം. തുടര്‍ന്ന് വീട്ടുകാര്‍ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റൻറ് സ്റ്റേഷൻ

ജോലിക്കിടെ പെരുവട്ടൂര്‍ സ്വദേശി കുഴഞ്ഞ് വീണു മരിച്ചു

കൊയിലാണ്ടി: ജോലിക്കിടെ പെരുവട്ടൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പെരുവട്ടൂർ നടുവളപ്പിൽ ബാബുവാണ് മരിച്ചത്. അമ്പത്തിമൂന്ന് വയസായിരുന്നു. നിര്‍മ്മാണത്തൊഴിലാളിയായിരുന്നു. കൊല്ലം ഭാഗത്തുള്ള പള്ളിയില്‍ രാവിലെ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അച്ഛന്‍: പരേതനായ നടുവളപ്പില്‍ ചന്തു. അമ്മ: പരേതയായ

പരശുറാം എക്‌സ്പ്രസില്‍ നിന്ന് കൊയിലാണ്ടി സ്വദേശിയായ പെണ്‍കുട്ടി കുഴഞ്ഞു വീണു

കൊയിലാണ്ടി: പരുശറാം എക്‌സ്പ്രസിലെ തിരക്കില്‍പ്പെട്ട് കൊയിലാണ്ടി സ്വദേശിയായ പെണ്‍കുട്ടി കുഴഞ്ഞു വീണു. മുബാറക്ക് റോഡില്‍ സയ്യിദത് നഫ്ൽ എന്ന കുട്ടിയാണ് വീണത്. ഇന്ന് വൈകുന്നേരം 6മണിയോടെ കോഴിക്കോട്‌ നിന്നും വടകര ഭാഗത്തേക്ക് വരുന്ന പരശുറാം എക്‌സ്പ്രസിലാണ് സംഭവം. ട്രെയിന്‍ കൊയിലാണ്ടി എത്താറായപ്പോഴേക്കും പെണ്‍കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്‌റ്റേഷന്‍ മാസ്റ്റര്‍ കൊയിലാണ്ടി അഗ്നിരക്ഷാ സേനയില്‍

സി.പി.എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന ചെലോട്ട് രാമന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: സി.പി.എം ജില്ലാ കമ്മിറ്റിയംഗവും സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പന്തലായനി അമൃത സ്‌കൂളിന് സമീപം ചെലോട്ട് രാമന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സഖാവ് സി.ആര്‍ എന്നറിയപ്പെട്ടുരുന്ന സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരവധി തൊഴിലാളി പ്രശ്‌നങ്ങള്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍, കൊയിലാണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളികളെ പിരിച്ചുവിട്ടതുമായി

പേരാമ്പ്ര എടവരാട് വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഓട്ടോറിക്ഷയും ബൈക്കും കത്തിനശിച്ച നിലയില്‍

പേരാമ്പ്ര: എടവരാട് വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പ്രദേശത്തെ രണ്ടു പേരുടെ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. കൊയിലോത്ത് മോഹനന്‍ എന്നയാളുടെ ഓട്ടോറിക്ഷയും കൊയിലോത്ത് ഷിബിന്‍ എന്നയാളുടെ ബൈക്കുമാണ് തീവെച്ചത്. തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഈ മാസം ഇത് രണ്ടാം തവണയാണ്