Saranya KV
താരന്‍ അകറ്റാന്‍ കറ്റാര്‍ വാഴ നല്ലതാണോ ? താരന്‍ മാറ്റാനിതാ അഞ്ച് എളുപ്പവഴികള്‍
സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. മുടി കൊഴിച്ചിലും ചൊറിച്ചിലുമാണ് താരന്റെ പ്രധാന ലക്ഷണങ്ങള്‍. താരന്‍ അമിതമായാല്‍ ചൊറിച്ചിലും അതി കഠിനമാകും. പിന്നാലെ നെറ്റിയിലും മുഖത്തും കുരുക്കള്‍ ഉണ്ടാവുകയും ചൊറിയുമ്പോള്‍ താരന്റെ പൊടി ശരീരത്തിലും വസ്ത്രങ്ങളിലും പറ്റിപ്പിടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ താരന്‍ ആള് ചില്ലറക്കാരനല്ല. എന്നാല്‍ വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച്
പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
കൊയിലാണ്ടി: പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. രാത്രി 10മണിയോടെയാണ് സംഭവം. തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ നിന്നാണ് ഇയാള്‍ വീണത്. അപകടം കണ്ട മറ്റു യാത്രക്കാര്‍ കൊയിലാണ്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ തങ്കരാജിന്റെ നേതൃത്വത്തില്‍ അഖില്‍, ഗംഗേഷ് എന്നിവര്‍ നടത്തിയ തിരച്ചിലില്‍ പൂക്കാട് ഭാഗത്ത് നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി
തിയേറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയുമായ കെ.ഒ ജേസഫ് അപകടത്തില്‍ മരിച്ചു
കോഴിക്കോട്: മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ കെ.ഒ ജോസഫ് തൃശ്ശൂരില്‍ അപകടത്തില്‍ മരിച്ചു. എറണാകുളത്ത് നിന്ന് മടങ്ങി വരുന്നതിനിടെ സുഹൃത്തിന്റെ ചങ്ങരംകുളത്തെ മാര്‍സ് അവന്യൂ ബില്‍ഡിങ് കാണാനായി ഇറങ്ങിയിരുന്നു. കെട്ടിടത്തിലെ ഒന്നാം നിലയില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്
പ്രമാദമായ വ്യാപാരി രാജന്‍ കൊലപാതകക്കേസിലെ അന്വേഷണ മികവ്; മേപ്പയ്യൂര്‍ വിളയാട്ടൂര്‍ സ്വദേശി ബിനീഷ് വി.സിക്ക് ‘ബാഡ്ജ് ഓഫ് ഹോണര്‍’ പുരസ്‌കാരം
വടകര: കേരളാ പൊലീസിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരം സ്വന്തമാക്കി വടകര നാര്‍ക്കോട്ടിക് വിഭാഗം എഎസ്ഐ ബിനീഷ്.വി.സി. ഏറെ പ്രമാദമായ വടകര വ്യാപാരി രാജന്‍ കൊലക്കേസിന്റെ അന്വേഷണ മികവിനാണ് ബിനീഷിനെ തേടി അംഗീകാരമെത്തിയത്. സംസ്ഥാന പൊലീസ് സേനയിലെ ഇന്‍വസ്റ്റിഗേഷന്‍, ക്രമസമാധാന പാലനം, അഡ്മിനിസ്‌ട്രേഷന്‍, സൈബര്‍ വിഭാഗം, ട്രാഫിക്, ഇന്റലിജന്‍സ്,
വയോജനങ്ങള്‍ക്കായി ഒരു ദിനം; കൊയിലാണ്ടിയില്‍ ‘കാരണവർക്കൂട്ടം’ വയോജന സംഗമവുമായി നഗരസഭ
കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി ‘കാരണവർക്കൂട്ടം’ വയോജന സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. കൊടക്കാട്ടും മുറി അകലാപ്പുഴയുടെ തീരത്ത് നെല്ല്യാടി ടൂറിസം സെൻ്ററിൽ നടന്ന സംഗമത്തിൽ പ്രമുഖ നടനും സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത
എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ; ടൈം ടേബിള്‍ വിശദമായി അറിയാം
തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 2023 ടൈംടേബിള്‍ 04-03-2024 തിങ്കള്‍ – 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 1
കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിക്ക് കീഴില്‍ താല്‍ക്കാലിക നിയമനം, ഒഴിവുകളും യോഗ്യതകളും വിശദമായി അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ, റെഡിയോഗ്രാഫർ എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 03/02/2024 ശനിയാഴ്ച രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തിനായി ആശുപത്രി ഓഫീസിൽ ഹാജരാവേണ്ടതാണ്. തസ്തിക: യോഗ്യത 1) ലാബ് ടെക്‌നിഷ്യൻ പ്ലസ് ടു /പ്രീ ഡിഗ്രി
കൊയിലാണ്ടി കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റിൽ ദേവകിയമ്മ അന്തരിച്ചു
കൊയിലാണ്ടി: കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റിൽ (കിഴക്കെ ചെറുവെത്തുകണ്ടി) ദേവകിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ ചന്തുക്കുട്ടി. അമ്മ: പരേതയായ അമ്മാളു അമ്മ. ഭർത്താവ്: കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: വസന്ത, വിനോദൻ (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി), അനിത (പുറമേരി), ഹരീഷ് (മാൾട്ട). മരുമക്കൾ: ഭാസ്കരൻ (പുറമേരി), ബീന, റീഷ്മ, പരേതനായ രാഘവൻ. സഹോദരങ്ങൾ: ഗംഗാധരൻ (കൊടക്കാട്ടുമ്മുറി), പരേതരായ
‘നന്തിയിൽ റെയില്‍വേ അടിപ്പാത നിർമ്മിക്കുക’; സമര പ്രഖ്യാപന ബഹുജന കൺവെൻഷൻ സംഘടിപ്പിച്ച് നന്തി റെയില്‍വേ അടിപ്പാത ജനകീയ കമ്മിറ്റി
നന്തി: റെയില്‍വേ പാളം മുറിച്ച് കടക്കുന്ന സ്റ്റെപ്പ് പൊളിച്ച് വേലി കെട്ടി യാത്രാ സൗകര്യം തടയുന്ന നടപടി അവസാനിപ്പിക്കുക, നന്തിയിൽ റെയില്‍വേ അടിപ്പാത നിർമ്മിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി കൊണ്ട് നന്തി റെയില്‍വേ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണില്‍ സമര പ്രഖ്യാപന ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ മുൻ എംഎൽ എ.കെ ദാസൻ
ക്ഷീര വികസനം, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തികവർഷത്തെ ബജറ്റ് അവതരിപ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തികവർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അവതരിപ്പിച്ചു. സ്വയം തൊഴിൽ സംരംഭങ്ങൾ, ക്ഷീര വികസനം, ശുചിത്വം, ഭവന നിർമ്മാണം, വനിതാശിശുക്ഷേമം, നെൽകൃഷി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. 21.07 കോടി രൂപ വരവും 20.53 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന