Saranya KV

Total 566 Posts

ഗൂഗിള്‍ ജിമെയിൽ സേവനം അവസാനിപ്പിക്കുകയാണോ? സ്ക്രീൻഷോട്ട് സഹിതം പ്രചരിക്കുന്നതിന്റെ സത്യാവസ്ഥയെന്താണ്

2024 ഓടെ ജിമെയിലിന്റെ സേവനങ്ങള്‍ പൂര്‍ണമായി നിര്‍ത്തുകയാണെന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇത് പ്രചരിക്കുന്നത്. ഈ സ്ക്രീന്‍ ഷോട്ടില്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്നോര്‍ത്ത് പലരും വലിയ ആശയക്കുഴപ്പത്തിലാണ്. സംഗതി ചര്‍ച്ചാവിഷയമായതോടെ ഈ കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയില്‍ സേവനമല്ല എച്ച്ടിഎംഎൽ കാഴ്ച എന്ന സംവിധാനം മാത്രമാണ്

കീഴ്പ്പയ്യൂർ തട്ടാറമ്പത്ത് മുക്ക് – നാറാണത്ത് താഴെ റോഡ്‌ യാഥാര്‍ത്ഥ്യമാകുന്നു; ഒന്നാം ഘട്ടം പൂര്‍ത്തിയായി

മേപ്പയ്യൂർ: ഒന്നാംഘട്ടം പൂർത്തീകരിച്ച കീഴ്പ്പയ്യൂർ തട്ടാറമ്പത്ത് മുക്ക് – നാറാണത്ത് താഴെ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവിലാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്‌. എം.രവിധ,

‘പെൻഷൻകാർ ഒന്നിച്ച് നിന്നാൽ മാത്രമേ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ’; ടിപി രാമകൃഷ്ണൻ എംഎൽഎ

പന്തലായിനി: ‘രാഷ്ട്രീയ സങ്കുചിത ചിന്താഗതികൾക്ക് അതീതമായി പെൻഷൻകാർ ഒന്നിച്ചു നിന്നാൽ മാത്രമേ സംഘടനയെ കരുത്തുറ്റതാക്കാനും അതുവഴി എല്ലാവർക്കും ഗുണകരമാകും വിധം അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനും കഴിയുകയുള്ളൂവെന്ന്‌ ടിപി രാമകൃഷ്ണൻ എംഎൽഎ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായിനി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാർ അധ്യക്ഷത വഹിച്ചു.

ഉള്ളിയേരി മുണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപം കാര്‍ മതിലിലേക്ക് ഇടിച്ചു കയറി അപകടം; നാല്‌ പേര്‍ക്ക് പരിക്ക്

ഉള്ളിയേരി: മുണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപം മതിലിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം. കാറിലുണ്ടായിരുന്ന നാല്‌ പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 3മണിയോടെയായിരുന്നു അപകടം.   ലക്കി മാര്‍ജിന്‍ ഫ്രീ മാര്‍ട്ടിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. മതില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൊടുവള്ളിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. അപകടം നടന്നയുടന്‍

അവസാന നിമിഷത്തിലും മൂന്ന് പേര്‍ക്ക് ജീവന്‍ പകുത്തു നല്‍കി കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന ബാലകൃഷ്ണന്‍ കാവില്‍ യാത്രയായി

കൊയിലാണ്ടി: അവസാനനിമിഷത്തിലും മൂന്ന് പേര്‍ക്ക് ജീവന്‍ പകുത്തു നല്‍കി ബാലകൃഷ്ണന്‍ യാത്രയായി. കാവുന്തറക്കാരുടെ പ്രിയപ്പെട്ട ബാലകൃഷ്ണനെ ഒരു നോക്ക് കാണാനായി നിരവധി പേരാണ്‌ വൈകുന്നേരം വീട്ടിലേക്ക്‌ എത്തിയത്. ചെറിയ രീതിയില്‍ അസ്വസ്ഥത വന്നതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സിംങ് അസിസ്റ്റന്റ് ആയിരുന്ന ബാലകൃഷ്ണനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി

തിക്കോടി ഹാജ്യാരകത്ത് ഫാത്തിമ അന്തരിച്ചു

തിക്കോടി: ഹാജ്യാരകത്ത് ഫാത്തിമ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ചേക്കർക്കുട്ടി. മക്കൾ: യു.പി മുഹമ്മദലി (കൺസ്യൂമർ ഫെഡ് കൊയിലാണ്ടി), ജമീല, ശാഹിദ, സൈറാബാനു, ജാഫർ (കായണ്ണ), ഷാജി ദുബായ്). മരുമക്കൾ: നസീമ, പരേതയായ കുഞ്ഞു, അസീസ് (പുന്നന്നശ്ശേരി), അഷറഫ് (കൊയിലാണ്ടി), സുബൈദ, അസറു.

അരിക്കുളം നിടുംപൊയിൽ നോച്ചൂളി മീത്തല്‍ മോനൂട്ടന്‍ (അഖില്‍) അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ നോച്ചൂളി മീത്തല്‍ മോനൂട്ടന്‍ (അഖില്‍) അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ബഗിഷ. മകള്‍: വാമിക. അച്ഛന്‍: കുഞ്ഞിരാമന്‍. അമ്മ: ഗീത. സഹോദരങ്ങള്‍: രഗീഷ്, മിഥുന്‍.

‘കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം, തനിക്കെതിരെയുണ്ടായ അക്രമങ്ങള്‍ പാര്‍ട്ടി ചെറുത്തില്ല’; സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രണ സംഭവങ്ങളെയും പാര്‍ട്ടി ചെറുത്തില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്‌ മുത്താമ്പി

സത്യനാഥന്റെ കൊലപാതകം: മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്‌, ആയുധം കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. മൂര്‍ച്ചയേറിയ കത്തിയാണ് കണ്ടെത്തിയത്‌. കൊല നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് പോലീസ് ആയുധം കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. വടകര ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ 14 അംഗ

ഇനി കാത്തിരിപ്പിന്റെ നാളുകൾ; കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം ഏപ്രിൽ 5ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവം ഏപ്രിൽ 5ന്. മഹോത്സവത്തിന് മാർച്ച് 29ന് കൊടിയേറും. ഏപ്രിൽ 4ന് വലിയ വിളക്ക്, 5ന് കാളിയാട്ടം നടക്കും. കാളിയാട്ട മുഹൂര്‍ത്തം ആചാരപ്രകാരം രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറന്ന് ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടിയാണ് വിളിച്ചറിയിച്ചത്‌. പ്രഭാത പൂജയ്ക്കുശേഷം രാവിലെ ഒമ്പതുമണിയോടെ പൊറ്റമ്മൽ ഉണ്ണികൃഷ്ണൻ