ഉള്ളിയേരി മുണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപം കാര്‍ മതിലിലേക്ക് ഇടിച്ചു കയറി അപകടം; നാല്‌ പേര്‍ക്ക് പരിക്ക്


ഉള്ളിയേരി: മുണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപം മതിലിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം. കാറിലുണ്ടായിരുന്ന നാല്‌ പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 3മണിയോടെയായിരുന്നു അപകടം.

 

ലക്കി മാര്‍ജിന്‍ ഫ്രീ മാര്‍ട്ടിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. മതില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

കൊടുവള്ളിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. അപകടം നടന്നയുടന്‍ തന്നെ മാര്‍ജിന്‍ ഫ്രീ മാര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. തുടര്‍ന്ന് ഇവരെ ഉടന്‍ തന്നെ ഉള്ളിയേരി എംഎംസി ആശുപത്രിയിലേക്ക് മാറ്റി.