‘പെൻഷൻകാർ ഒന്നിച്ച് നിന്നാൽ മാത്രമേ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ’; ടിപി രാമകൃഷ്ണൻ എംഎൽഎ


പന്തലായിനി: ‘രാഷ്ട്രീയ സങ്കുചിത ചിന്താഗതികൾക്ക് അതീതമായി പെൻഷൻകാർ ഒന്നിച്ചു നിന്നാൽ മാത്രമേ സംഘടനയെ കരുത്തുറ്റതാക്കാനും അതുവഴി എല്ലാവർക്കും ഗുണകരമാകും വിധം അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനും കഴിയുകയുള്ളൂവെന്ന്‌ ടിപി രാമകൃഷ്ണൻ എംഎൽഎ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായിനി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം.

ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ എ.എം സുഗതൻ മാസ്റ്റർ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ടിവി ഗിരിജ കൈത്താങ്ങ് സഹായ വിതരണം നടത്തി.

ശ്യാമള ഇടപ്പള്ളി, സി അപ്പുക്കുട്ടി, ടി സുരേന്ദ്രൻ മാസ്റ്റർ, സി രാധ, വി.പി ഭാസ്കർ മാസ്റ്റർ, എ ഹരിദാസ്, പി.കെ ബാലകൃഷ്ണൻ കിടാവ്, പി ബാലഗോപാൽ, കെ.പി ഉല്ലാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ.കെ.കെ മാരാർ (പ്രസിഡന്റ്), വി.പി ബാലകൃഷ്ണൻ മാസ്റ്റർ, ചേനോത്ത് ഭാസ്കർ മാസ്റ്റർ, പി എൻ ശാന്തമ്മ ടീച്ചർ (വൈസ് പ്രസിഡന്റുമാര്‍), സെക്രട്ടറി ടി സുരേന്ദ്രൻ മാസ്റ്റർ, ഒ രാഘവൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ കിടാവ്, വി എം ലീല ടീച്ചർ (ജോയിന്റ് സെക്രട്ടറിമാർ), എ ഹരിദാസ്(ട്രഷറർ), ഇ ഗംഗാധരൻ നായർ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.