Saranya KV
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ‘രചന ശില്പശാല’
തിക്കോടി: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ‘രചന ശില്പശാല’ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കെ അധ്യക്ഷത വഹിച്ചു. ആ ർ പി ഭാസ്കരൻ മാസ്റ്റർ വിശദീകരണം നടത്തി. വികസന കാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പ്രനില സത്യൻ ക്ഷേമകാര്യ സ്റ്റാൻഡിങ്
പി.വി സത്യനാഥന്റെ കൊലപാതകം: ‘സിപിഎം സത്യാവസ്ഥ പരിശോധിച്ച് ജനങ്ങളെ അറിയിക്കണം’; സത്യനാഥന്റെ വീട് സന്ദർശിച്ച് കെ.കെ രമ എംഎല്‍എ
കൊയിലാണ്ടി: ‘സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.വി സത്യനാഥനെ അരുംകൊല ചെയ്തിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത അകറ്റാനോ എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാനോ പോലീസിന് ഇത് വരെ സാധിച്ചിട്ടില്ലെന്ന് കെ.കെ രമ എം എൽ എ പറഞ്ഞു. സത്യനാഥൻ്റെ വീടുസന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പാർട്ടി അനുഭാവി
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സ്ഥലത്ത് പോലീസ് പരിശോധന തുടരുന്നു
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്‌റിനോട് ചേര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥിക്കൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം സംഭവം കണ്ടത്. ടാങ്കിനുള്ളില്‍ 15 അടി താഴ്ചയിലാണ് അസ്ഥിക്കൂടം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ്
കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ പുതിയാടം പറമ്പിൽ പി.പി ലക്ഷ്മണൻ അന്തരിച്ചു
കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡില്‍ പുതിയാടം പറമ്പിൽ പി.പി ലക്ഷ്മണൻ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: കമല. മക്കൾ: ശൈല, പത്മജ, വിശ്വനാഥൻ, മിത്രൻ, ഉമേശൻ, റീജ. മരുമക്കൾ: പ്രഭാകരൻ, മോഹൻദാസ്, പത്മിനി, ശ്യാമ, സ്മിത, പരേതനായ രമേശൻ. സഞ്ചയനം: ഞായറാഴ്ച.
ഇനി ദിവസങ്ങള്‍ മാത്രം; വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവം മാര്‍ച്ച് 2ന് കൊടിയേറും
കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിന് മാർച്ച് 2 ശനിയാഴ്ച കൊടിയേറും. തന്ത്രി കുബേരൻ സോമയാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ചടങ്ങ് കാലത്ത് കിഴക്കെ തയ്യിൽ രഘുനാഥ്, കുറുമയിൽ നടുവത്തൂർ എന്നവരുടെ വീട്ടുപറമ്പിൽ നടക്കും. കൊടിയേറ്റ ദിവസം കരിമരുന്ന് പ്രയോഗം, സമൂഹസദ്യ, കലാമണ്ഡലം ഹരികൃഷ്ണൻ അനന്തപുരം, കലാമണ്ഡലം ഹരികൃഷ്ണൻ ആലപ്പുഴ എന്നിവർ
കൊയിലാണ്ടി കണയങ്കോട് കറുകയിൽ രാജന്‍ കെ.എസ് അന്തരിച്ചു
കൊയിലാണ്ടി: കണയങ്കോട് കറുകയിൽ (കല്ലുംക്കൂട്ടത്തിൽ) രാജന്‍ കെ.എസ് അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: അന്നമ്മ. മക്കൾ: ലിലിയ, ലിജിയ, ലിദിയ. മരുമക്കൾ: അനിൽ, അഖിൽ. സഹോദരങ്ങൾ: മേഴ്‌സി, മോളി, സാബു, പ്രസാദ്, ദാസൻ, ജോസഫ് (വൈദികൻ), ജോൺസൻ. സംസ്‌കാരം: നാളെ രാവിലെ 10മണിക്ക് വെസ്റ്റ് ഹിൽ പള്ളിയിൽ.
‘ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കും’; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മലിനജല സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ്
കോഴിക്കോട്: ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മെഡിക്കല്‍ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഇത്തരത്തിലുളള മലിനജല സംസ്‌കരണ പ്ലാന്റുകള്‍ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വേണമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജിലെ
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി കൊയിലാണ്ടി ട്രെയിൻ പാസഞ്ചേഴ്സ് അധ്യാപക കൂട്ടായ്മ
കൊയിലാണ്ടി: ട്രെയിൻ പാസഞ്ചേഴ്സ് അധ്യാപക കൂട്ടായ്മ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രകാശൻമാസ്റ്റർ, ബഷീർ മാസ്റ്റർ, രാജഗോപാലൻ മാസ്റ്റർ, പ്രകാശൻ മാസ്റ്റർ കൊയിലാണ്ടി, സത്യൻ മാസ്റ്റർ, മജീദ് മാസ്റ്റർ, മോഹനൻ മാസ്റ്റർ,
കൊയിലാണ്ടി പുതിയ വളപ്പിൽ ഭരതൻ അന്തരിച്ചു
കൊയിലാണ്ടി: പുതിയ വളപ്പിൽ ഭരതൻ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: സജിനി. മകൾ: ശ്രീല, മരുമകൻ: രഞ്ജിത്ത് (ബാംഗ്ലൂർ). സഹോദരങ്ങൾ: സരസ, ശ്രീശൻ, പരേതരായ സരോജിനി, ശിവാനന്ദൻ, വേണുഗോപാലൻ, ജയൻ, ബാഹുലേയൻ.
പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
കോതമംഗലം: പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. വേട്ടാംപാറ ഭാഗത്ത് കുളിക്കാനിറങ്ങിയ കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ഇന്ന് വൈകിട്ട് 3.15ഓടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ടോണി. ഇതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ടോണി ആഴമുള്ള