സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി കൊയിലാണ്ടി ട്രെയിൻ പാസഞ്ചേഴ്സ് അധ്യാപക കൂട്ടായ്മ


കൊയിലാണ്ടി: ട്രെയിൻ പാസഞ്ചേഴ്സ് അധ്യാപക കൂട്ടായ്മ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രകാശൻമാസ്റ്റർ, ബഷീർ മാസ്റ്റർ, രാജഗോപാലൻ മാസ്റ്റർ, പ്രകാശൻ മാസ്റ്റർ കൊയിലാണ്ടി, സത്യൻ മാസ്റ്റർ, മജീദ് മാസ്റ്റർ, മോഹനൻ മാസ്റ്റർ, പ്രേമൻ മാസ്റ്റർ, രാജൻ മാസ്റ്റർ, വിജയൻ മാസ്റ്റർ എന്നീ അധ്യാപകർക്കാണ് യാത്രയയപ്പ് നല്‍കിയത്‌. ബഷീർ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബീഷ് മാസ്റ്റർ സ്വാഗതവും റഷീദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.