ഊരളളൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി


കൊയിലാണ്ടി: ഊരളളൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഊരളളൂര്‍ കട്ടിപ്പറമ്പില്‍ മുഹമ്മദിനെ(33) യാണ് 19.2.2024 മുതല്‍ കാണാതായത്.

ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നും പോയതാണ്. നിലവില്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലാണുളളത്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.

ഫോണ്‍: 8086291699. പോലീസ് സ്‌റ്റേഷന്‍: 0496 262 0236.