koyilandynews.com

Total 3018 Posts

സ്വര്‍ണക്കടത്തിനായി പുത്തന്‍ വഴികള്‍ പരീക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍. പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. റിയാദില്‍ നിന്നും

തിരുവനന്തപുരം മണക്കാട് വീടിന് മുന്നില്‍ ‘വൃക്കയും കരളും വില്‍പനക്ക്’ എന്ന ബോര്‍ഡ് വച്ച് കുടുംബം; ഇതിനിടയാക്കിയ സാഹചര്യം കേട്ട് അമ്പരന്ന് പോലീസും സോഷ്യല്‍ മീഡിയയും

തിരുവനന്തപുരം: വീടിന് മുന്നില്‍ ‘വൃക്കയും കരളും വില്‍പനക്ക്’ എന്ന ബോര്‍ഡ് വച്ച് കുടുംബം. തിരുവനന്തപുരം മണക്കാട് പുത്തന്‍ റോഡ് റെസിഡന്റ്‌സ് അസോസിയേഷനില്‍ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് കുമാര്‍ ആണ് ഇന്നലെ രാവിലെ പത്ത് മണിയോടെ വാടക വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാനായി പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിക്കു കീഴില്‍ വിമുക്തഭടന്‍മാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്നു. എട്ട് ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10 മണിക്ക് പേ വാര്‍ഡിനു സമീപം എംസിഎച്ച് സെമിനാര്‍ ഹാളില്‍.  

പാലക്കാട് തൃത്താലയില്‍ പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പാലക്കാട്: പാലക്കാട് തൃത്താലയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ആനക്കര സ്വദേശിയായ അറുപത്തിയെട്ടുകാരി ജാനകിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുറ്റ്യാടിപ്പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍, വനംമന്ത്രിക്ക് പരാതി നല്‍കി

പയ്യോളി: മൂരാട്, പാച്ചാക്കല്‍ ഭാഗത്തുള്ള കുറ്റ്യാടിപ്പുഴയോരത്തെയും സമീപത്തെ തോടിനരികിലുള്ളതുമായ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതിയുമായി നാട്ടുകാര്‍. അവധിദിവസം മറയാക്കിയാണ് വാഹനങ്ങളില്‍ ആയുധങ്ങളുമായെത്തിയവര്‍ കൃത്യം നടത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ അതിരിനോടുചേര്‍ന്നും പറമ്പിലുമാണ് കണ്ടല്‍ക്കാടുകളുള്ളത്. ഇവയാണ് വ്യപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്. നാട്ടുകാര്‍ എതിര്‍പ്പുപ്രകടിപ്പിച്ചെങ്കിലും നൂറുകണക്കിന് കണ്ടലുകള്‍ വെട്ടിവീഴ്ത്തി. തുടര്‍ന്ന് പയ്യോളി പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി നിര്‍ത്തിവെപ്പിച്ചെങ്കിലും പോലീസ് പോയതിനുശേഷം

കോടമഞ്ഞു പൊതിഞ്ഞ പര്‍വതനിരകളും ഗൂഡവനവും വന്യമൃഗങ്ങളും; കോഴിക്കോട് ജില്ലയിലെ മികച്ച ട്രെക്കിങ് സ്പോട്ടായ വെള്ളരിമലയെ പരിചയപ്പെടാം

കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. അത്തരത്തിലൊരിടമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി നിലകൊള്ളുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. വെള്ളരിമല ഇന്ത്യയിലെ പ്രഫഷണല്‍ ട്രെക്കേഴ്‌സിന്റെ പറുദീസയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെക്ക് ചെയ്തിരിക്കേണ്ട ഇന്ത്യയിലെ മലനിരകളില്‍ ഒന്നായാണ് അവരില്‍

അമിതവേഗതയില്‍ എത്തിയ കാര്‍ ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു; കണ്ണൂര്‍ പാനൂരില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: അമിതവേഗതയിലെത്തിയ കാര്‍ ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരനായ ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പാനൂര്‍ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിതവേഗതയിലെത്തിയ കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളായ

Kerala Lottery Results | Bhagyakuri | Karunya Lottery KR-592 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 592 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്

‘കുഗ്രാമം എന്ന വാക്ക് പൊളിറ്റിക്കലി ഇന്‍കറക്റ്റായിട്ടല്ല ഉപയോഗിച്ചത്, വിദൂരഗ്രാമം എന്ന അര്‍ത്ഥമാണ് അന്ന് ഞാനുദ്ദേശിച്ചത്, ഇപ്പൊ നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്’; സ്വന്തം നാടായ പേരാമ്പ്ര കൂത്താളിയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അശ്വന്ത് കോക്ക്

പേരാമ്പ്ര: സ്വന്തം നാടിനെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അധ്യാപകനും പ്രമുഖ ഓണ്‍ലൈന്‍ സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക്. പേരാമ്പ്രയ്ക്ക് അടുത്തുള്ള കൂത്താളി സ്വദേശിയായ അശ്വന്ത് സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജന്മനാടിനെ അധിക്ഷേപിച്ച് സംസാരിച്ചത്. തന്റെ നാടായ കൂത്താളി ഒരു കുഗ്രാമമാണെന്നാണ് കോക്ക് അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് നടത്തിയ

തൃശൂരില്‍ പോലീസ് വാഹനത്തില്‍ നിന്ന് ചാടിയ പ്രതി മരിച്ചു

തൃശൂര്‍: തൃശൂരില്‍ പോലീസ് വാഹനത്തില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. 32കാരനായ തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. ലഹരിയ്ക്കടിപ്പെട്ട ഇയാള്‍ കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ കൊണ്ടുപോകും വഴി പ്രതി പുറത്തേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തലയിടിച്ച് പരിക്കേറ്റ