koyilandynews.com
വര്‍ക്കലയില്‍ കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്ന് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ രക്ഷപ്പട്ടത് തലനാരിഴക്ക്
തിരുവനന്തപുരം: വര്‍ക്കലയില്‍ കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്ന് വീടിനു തീപിടിച്ചു. തമിഴ്നാട് സ്വദേശിയായ ഗണേഷ് മൂര്‍ത്തിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത്. അപകട സമയത്ത് വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പത്തും പതിമൂന്നും വയസ്സായ രണ്ട് കുട്ടികളായിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്. അപകടം നടക്കുമ്പോള്‍ ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ വ്യാപാരിയായ ഗണേഷ് മൂര്‍ത്തി ജോലി സ്ഥലത്തായിരുന്നു.
ചീരയും പാവലും തക്കാളിയും പിന്നെ കഞ്ചാവും, എക്‌സൈസിനെ കണ്ട് പ്രതി ഓടി; കണ്ണൂരില്‍ അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍
കണ്ണൂര്‍: കണ്ണൂര്‍ കൈതേരി കപ്പണയില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്. അടുക്കളത്തോട്ടത്തില്‍ പാവലും തക്കാളി ചെടികളുടെയും സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത് എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി പി.വി. സിജിഷ് ഓടി രക്ഷപ്പെട്ടു. നേരത്തെയും ഇയാള്‍
‘നെയ്ത്ത് കലയെ പരിപോഷിപ്പിക്കണം’; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നെയ്ത്ത് തൊഴിലാളികളെ ആദരിച്ച് നടുവത്തൂര്‍ സൗത്ത് എല്‍.പി.സ്‌കൂളില്‍ സമാദര സദസ്സ്
കീഴരിയൂര്‍: പരമ്പരാഗത നെയ്ത്ത് കലയെ പരിപോഷിപ്പിക്കണമെന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പറഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ പ്രതിഫലം ലഭിക്കാത്തതിനാല്‍ ഈ കുലത്തൊഴില്‍ അനാകര്‍ഷക മേഖലയായി മാറുകയാണ്. ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന് ഊടുംപാവും നല്‍കിയ നെയ്ത്ത് തൊഴില്‍ മേഖലയില്‍ സര്‍ക്കാറില്‍ നിന്നും ഇനിയും കൂടുതല്‍ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുരുന്നുകളാണ്, വേണം പ്രത്യേക കരുതല്‍; വേനല്‍ച്ചൂട്, കുട്ടികളുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ചൂട് കൂടുതലാകുന്ന സാഹചര്യത്തില്‍ അംഗനവാടികളും ഡേകെയര്‍ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു. വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ 1. അംഗനവാടികളിലെ കുട്ടികളെ 10 മുതല്‍ 3.30 വരെയുള്ള സമയത്ത് പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കരുത്. 2. അംഗനവാടിക്കുള്ളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. 3. വെള്ളം
കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു
കാരയാട്: കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍ വൈദ്യര്‍. മക്കള്‍: കാര്‍ത്ത്യായനി (കാളിയത്ത് മുക്ക്), ചന്ദ്രന്‍, പ്രസന്ന ( മഞ്ഞക്കൂളം). മരുമക്കള്‍: ചന്ദ്രിക (കായണ്ണ), പരേതരായ കുഞ്ഞിക്കണ്ണന്‍ കെ.വി (കാളിയത്ത് മുക്ക്), ഗോപാലന്‍ (മഞ്ഞക്കുളം). സഹോദരങ്ങള്‍: ശങ്കരന്‍, നാരയണന്‍, കമലാക്ഷി, ശാന്ത, ജാനകി, പരേതരായ ചിരുതക്കുട്ടി, സരോജിനി,
പോലീസ് ചമഞ്ഞ് യാത്രക്കാരുടെ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചു; കോഴിക്കോട് യുവാക്കളുടെ നാലംഗസംഘം പോലീസ് പിടിയില്‍
കോഴിക്കോട്: പോലീസ് ചമഞ്ഞ് യാത്രക്കാരെ പരിശോധിച്ച് പണവും മൊബൈല്‍ഫോണും കവരുന്ന നാലംഗസംഘം പിടിയില്‍. പെരുമണ്ണ പാറമ്മല്‍ അന്‍ഷിദ് (19), ഒളവണ്ണ പൊക്കിലാടത്ത് മിഥുന്‍ (20), അരക്കിണര്‍ കളരിക്കല്‍ തെക്കെകോയ വളപ്പ് ആസിഫ് റഹ്മാന്‍ (21), തിരുവല്ല സ്വദേശി മുളമൂട്ടില്‍ അല്‍ അമീന്‍ (22) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. പോലീസ് ചമഞ്ഞ് പരിശോധനയ്‌ക്കെന്ന വ്യാജേന യാത്രക്കാരെ
കുറ്റ്യാടി കണ്ണങ്കണ്ടി അമ്മദ് ഹാജിയുടെ മകൾ കടമണ്ണിൽ സൈനബ അന്തരിച്ചു
കുറ്റ്യാടി: കണ്ണങ്കണ്ടി അമ്മദ് ഹാജിയുടെ മകൾ കടമണ്ണിൽ സൈനബ അന്തരിച്ചു. ഭർത്താവ്: പരേതനായ വരപ്പുറത്ത് മൊയ്തു. മക്കൾ: വരപ്പുറത്ത് ഫിറോസ്, ഫൈസൽ, ഫസ്ജർ, ഫാസിർ. സഹോദരങ്ങൾ: കണ്ണങ്കണ്ടി മൊയ്തു, പരീദ്, ഇക്ബാൽ, കരുവോത്ത് സാറ, നെല്ലിയുള്ളതിൽ റാബിയ.
വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് സ്വദേശിയായ സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു
ഹരിപ്പാട്: വീട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. ഗ്രഫ് (General Reserve Engineering Force) സൈനികന്‍ മുതുകുളം വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ജോലി സ്ഥലത്തുനിന്ന് നാട്ടിലേക്ക് വരും വഴി തെലങ്കാനയിലെ വാറംഗലില്‍ വച്ചാണ് കുഴഞ്ഞു വീണത്. ജമ്മുവില്‍ ജോലി ചെയ്തു വരുന്ന സുനില്‍കുമാര്‍ തിങ്കളാഴ്ചയാണ് നാട്ടിലേക്ക്
രാഷ്ട്രീയത്തിലുപരി പൊതു പ്രവര്‍ത്തന രംഗത്തും നാട്ടുകാര്‍ക്കിടയിലും നിറസാന്നിധ്യം; നൊച്ചാട് മുന്‍ ഗ്രാമപഞ്ചായത്തംഗം സുബൈദ ചെറുവറ്റയുടെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കകൊള്ളാനാവാതെ നാട്
നൊച്ചാട്: രാഷ്ട്രീയത്തിലുപരി പൊതുജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന വ്യക്തിയായിരുന്നു ചാത്തോത്ത് താഴ സുബൈദ ചെറുവറ്റ (48)യെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലെല്ലാം സജ്ജീവ പ്രവര്‍ത്തകയായിരുന്നു. സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര ഏരിയാ കമ്മിറ്റി ട്രഷററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നൊച്ചാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ്
ആയുര്‍വേദ മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം: കോഴിക്കോട് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലെ ആയുര്‍വേദ മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം. നാലുപേരെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ലര്‍ നടത്തിപ്പുകാരനായ പെരിന്തല്‍മണ്ണ സ്വദേശി പി.പി മുഹമ്മദ് സാലിഹ് (30), റാഫിയ (28), അജീഷ് (32), ഈദ് മുഹമ്മദ് (31) എന്നിവരാണ് പിടിയിലായത്. നടക്കാവ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.