koyilandynews.com

Total 3018 Posts

കലാമത്സരങ്ങളുമായി ‘അരങ്ങുണര്‍ന്നു’; കുടുംബശ്രീ കൊയിലാണ്ടി താലൂക്ക് കലോത്സവത്തിന് മേപ്പയ്യൂരില്‍ തുടക്കമായി

മേപ്പയ്യൂര്‍: കുടുംബശ്രീ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അരങ്ങ് കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തിന് മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. മെയ് 6,7 തീയ്യതികളിലായി നടക്കുന്ന കലോത്സവം കൊയിലാണ്ടി നിയസഭ നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്

തച്ചന്‍കുന്ന് കൊളങ്ങര കുനി സതി അന്തരിച്ചു

തച്ചന്‍കുന്ന്: തച്ചന്‍കുന്ന് ഡിവിഷന്‍ പതിനെട്ടിലെ കൊളങ്ങരകുനി സതി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: കൊളങ്ങര കുനി ഗോപാലന്‍. മക്കള്‍: സുധീഷ്, സജീഷ്, സജിനി. സഹോദരങ്ങള്‍: മാധവന്‍, ബാബു, ദേവി, ചന്ദ്രിക, പരേതയായ കല്യാണി. .

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ വില്‍പ്പനയ്ക്കായി എത്തിച്ചു; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട, മാങ്കാവ് കിണാശ്ശേരിയില്‍ അഞ്ച് ഗ്രാം എംഡിഎംഐയുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് വളയനാട് പൊക്കുന്ന് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി

ഹൃദയാഘാതത്തെത്തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് ഒമാനില്‍ അന്തരിച്ചു

കുറ്റ്യാടി: കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കോറത്ത്‌കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്.

കായണ്ണ മാട്ടനോട് സ്വദേശിയായ പതിനേഴുകാരനെ കാണാതായതായി പരാതി

കായണ്ണ: മാട്ടനോട് പള്ളിമുക്കിലെ പുളിഞ്ഞോളി യൂസുഫിന്റെ മകന്‍ ബാസിത്തിനെ കാണാതായതായി പരാതി. വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്നു ജോലിക്ക് പോവുകയാണെന്ന് അറിയിച്ച് ഇറങ്ങിയതാണ് പിന്നെ തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 165 സെന്റീമീറ്റര്‍ ഉയരവും വെളുത്തനിറവുമാണ്. പോകുമ്പോള്‍ പച്ച കള്ളി ഷര്‍ട്ടും നീല പാന്റുമാണ്

പുലപ്രക്കുന്നിലെ അനിയന്ത്രിത മണ്ണുഖനനം; പരാതിയില്‍ അന്വേഷണം നടത്താനായി നേരിട്ടെത്തി ആര്‍ഡിഒ, ആശങ്കകള്‍ തുറന്ന് പറഞ്ഞ് പ്രദേശവാസികള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നെന്ന പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒ ബിജു സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു. നാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തിലാണ് മണ്ണെടുക്കുന്നതെന്നും ഉരുള്‍പൊട്ടല്‍ ഭീഷണി ഉണ്ടാവുമെന്നും പ്രദേശവാസികളും പുലപ്രക്കുന്നു സംരക്ഷണ സമിതി ഭാരവാഹികളും ആര്‍ഡിഒയ്ക്ക് മുന്നില്‍ പരാതിപ്പെട്ടു. അശാസ്ത്രീയമായ രീതിയില്‍ ചെങ്കുത്തായ മല ഇടിച്ചാണ്

സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായി കാർ യാത്ര; കുന്ദമംഗലത്ത് നിന്നുള്ള വീഡിയോ വൈറലായതോടെ നടപടിയുമായി മോട്ടോർവാഹന വകുപ്പ് (വീഡിയോ കാണാം)

കുന്ദമംഗലം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരാമയ ഡ്രൈവിങ്. കൊടുവള്ളി സ്വദേശിയുടെ കാറിന് മുകളിലാണ് മൂന്ന് കുട്ടികളെ ഇരുത്തി അമിത വേഗതയില്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞ ദിവസമാണ് അപകടകരാമയ ഡ്രൈവിങ് നടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. കൊടുവള്ളി സ്വദേശിയുടെ കെ.എല്‍ 57. എക്‌സ് 7012 എന്ന ആഡംബര

പണം വാങ്ങി സ്വര്‍ണകള്ളക്കടത്ത്, കരിപ്പൂരില്‍ 1.21 കോടിയുടെ സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വര്‍ണവുമായാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാമില്‍നിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീന്‍ (35), സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ ജിദ്ദയില്‍നിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത്

സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞു, സന്തോഷം പങ്കു വച്ച് നിരവധി കുടുംബങ്ങൾ; കുറ്റ്യാടി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടുകൾ കൈമാറി. കേരള സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനമാണ് നടന്നത്. ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി കുറ്റ്യാടി പഞ്ചായത്തിൽ 55 കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണം ആരംഭിച്ചത്. അതിൽ നിർമ്മാണം

മേപ്പയ്യൂര്‍ തുറയൂര്‍ പുഞ്ചയില്‍ ജാനു അന്തരിച്ചു

മേപ്പയ്യൂര്‍: തുറയൂരിലെ പുഞ്ചയില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത. മരുമക്കള്‍: ദാമോദരന്‍ (പാലച്ചുവട്), ശശി (കാക്കൂര്‍), രജീഷ് (ഉള്ളിയേരി), പവിത്രന്‍ കീഴ്പ്പയ്യൂര്‍ (മുന്‍ ഗ്രമപഞ്ചായത്ത് അംഗം, മേപ്പയ്യൂര്‍, അംബേദ്കര്‍ ബ്രിഗേഡ് ജില്ലാ ജനറല്‍ സെക്രട്ടറി, കോഴിക്കോട്), സന്തോഷ് (മുത്താമ്പി). സഹോദരന്‍: ബാലന്‍