സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞു, സന്തോഷം പങ്കു വച്ച് നിരവധി കുടുംബങ്ങൾ; കുറ്റ്യാടി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി


കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടുകൾ കൈമാറി. കേരള സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനമാണ് നടന്നത്. ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി കുറ്റ്യാടി പഞ്ചായത്തിൽ 55 കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണം ആരംഭിച്ചത്.

അതിൽ നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത എ.ടി, സുമിത്ര സി.കെ, ഹാഷിം നമ്പാട്ടിൽ, ശോഭ കെ.പി, ജുഗുനു തെക്കയിൽ, കരീം എം.പി, പഞ്ചായത്ത് സെക്രട്ടറി ഒ. ബാബു, അസി.സെക്രട്ടറി ജ്യോതി ലക്ഷ്മി, വി.ഇ.ഒ ബിനില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.