Hari

Total 2952 Posts

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് യൂത്ത് വിങ്ങിനെ ഇനി ഇവർ നയിക്കും

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് യൂത്ത് വിങ്ങിന് പുതിയ ഭാരവാഹികളായി. പ്രസിഡന്റായി ഉസൈർ പരപ്പിൽ, ജനറൽ സെക്രട്ടറിയായി നബീൽ മുഹമ്മദ്, ട്രഷററായി സുഹൈൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ചെങ്ങോട്ടുകാവില്‍ നിരവധി കടകളില്‍ കയറിയ കള്ളനെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്; പിടിയിലായത് അന്തര്‍സംസ്ഥാന മോഷ്ടാവ്

കൊയിലാണ്ടി: മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങോട്ടുകാവിലെ നിരവധി കടകളില്‍ കയറിയ കള്ളന്‍ ഒടുവില്‍ പിടിയിലായി. തിരുവനന്തപുരം ആര്യങ്കോട് സ്വദേശി മണികണ്ഠനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് നിരവധി കടകളില്‍ ഓട് പൊളിച്ച് കയറി ഇയാള്‍ ചെങ്ങോട്ടുകാവിനെ പരിഭ്രാന്തിയിലാഴ്ത്തിയത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത മണികണ്ഠനെ തെളിവെടുപ്പിനായി ചെങ്ങോട്ടുകാവില്‍ എത്തിച്ചു. തലശ്ശേരി, എലത്തൂര്‍, കോഴിക്കോട് നഗരം,

കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി

പയ്യോളി: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി. സെപ്റ്റംബർ 26 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥമാണ് പ്രകടനം സംഘടിപ്പിച്ചത്. രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് ഉദ്ഘാടനം ചെയ്യുക. നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 10,000 രൂപ ക്രമത്തിൽ കേന്ദ്രസർക്കാർ വിഹിതം

ആദ്യ പുസ്തകത്തിന് തന്നെ പുരസ്കാര നേട്ടം; വ്യാസ കഥാ പുരസ്കാരം നേടി അനിൽ കാഞ്ഞിലശ്ശേരിയുടെ ‘ഹൊസ്സനഹള്ളിയിലെ വേനൽ മഴ’

കൊയിലാണ്ടി: വ്യാസ കഥാ പുരസ്കാരം നേടി എഴുത്തുകാരൻ അനിൽ കാഞ്ഞിലശ്ശേരി. ചെറുകഥാ സമാഹാരമായ ‘ഹൊസ്സനഹള്ളിയിലെ വേനൽ മഴ’ എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാസ കലാ സാഹിത്യ ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന പുരസ്കാരമാണ് വ്യാസ കഥാ പുരസ്കാരം. പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ട 117 ചെറുകഥാ പുസ്തകങ്ങളിൽ നിന്നാണ് അനിൽ കാഞ്ഞിലശ്ശേരിയുടെ പുസ്തകം പുരസ്കാരത്തിനായി

ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കാണാനില്ലെന്ന് പരാതി. മുഹമ്മദ് ഷാസിലിനെയാണ് തിങ്കളാഴ്ച രാവിലെ ഏഴര മുതൽ കാണാതായത്. പുറത്ത് പോയി വേഗം വരാം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതിന് ശേഷം ഷാസിൽ തിരിച്ചുവന്നില്ല. ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മുഹമ്മദ് ഷാസിലിനെ കുറിച്ച്

കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

  കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ഇടങ്ങളിൽ നാളെ (സെപ്റ്റംബർ 26 ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും. വയൽപള്ളി, കാപ്പാട് ടൗൺ, കാപ്പാട് സ്കൂൾ, ദുബായ് റോഡ്, പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ വൈദ്യുതി മുടങ്ങുക.  പൊതുമരാമത്ത് വകുപ്പ് അപകടാവസ്ഥയിലുള്ള മരം

മാലിന്യമുക്ത നവകേരളത്തിനായി കൊയിലാണ്ടി നഗരസഭയും; ഒരാഴ്ച നീളുന്ന ശുചീകരണ പ്രവൃത്തികൾക്ക് നാളെ തുടക്കം, ചെയർപേഴ്സന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

കൊയിലാണ്ടി: മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി 2024 ജനുവരി 26 ന് കോഴിക്കോട് ജില്ലയെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കൊയിലാണ്ടി നഗരസഭയിൽ യോഗം ചേർന്നു. ചെയർപേഴ്സൺ കെ.പി.സുധയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കൊയിലാണ്ടി നഗരസഭയിൽ സമയബന്ധിതമായി ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നു യോഗം. നഗരസഭാ കൗൺസിലർമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഷിജു, കെ.എ.ഇന്ദിര, നിജില, അജിത്ത്, സി.ഡി.എസ് അധ്യക്ഷന്മാരായ

അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു

കൊയിലാണ്ടി: അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബദരിയ പള്ളിക്ക്  സമീപത്ത് വച്ചാണ് അയാളെ അവശനിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി ഇയാളെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെളുത്ത നിറമാണ്. ഏകദേശം 55 വയസ് തോന്നിക്കുന്ന ഇയാൾക്ക്

കൊയിലാണ്ടി കോടതിയിലെത്തി മൊഴി നല്‍കി കോഴിക്കോട് സ്വദേശിനിയായ പ്രമുഖ നടി; മൊഴി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍

കൊയിലാണ്ടി: കോഴിക്കോട് സ്വദേശിനിയായ പ്രമുഖ നടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നടി കൊയിലാണ്ടി കോടതിയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസില്‍ മൊഴി നല്‍കാനായാണ് അവർ കൊയിലാണ്ടി കോടതിയിലെത്തിയത്. വാട്ട്‌സ്ആപ്പിലും മെസഞ്ചറിലും നേരിട്ടുമെല്ലാമായി നിരന്തരം മെസേജ് അയച്ച് തന്നെ ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് ലൈവില്‍ വന്ന് കുടുംബത്തെ ഉള്‍പ്പെടെ

വലിയങ്ങാടിയിലെ അരി കച്ചവടക്കാരനായിരുന്ന കൊല്ലം അവറാങ്കത്ത് എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം അവറാങ്കത്ത് (ഫാസിലാസ്) എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ അറിയപ്പെടുന്ന അരി കച്ചവടക്കാരനായിരുന്നു. പുതിയങ്ങാടിയിലുളള വീട്ടിലായിരുന്നു അന്ത്യം. കൊല്ലത്തെ പഴയകാല മസാല കച്ചവടക്കാരൻ മർഹൂം കാദർഹാജിയുടെ മകനാണ്. ഭാരൃ: കൊല്ലം മാണികൃം വീട്ടില്‍ ആരിഫ. മക്കള്‍: റൈജു, സുറാഖ്, ഫാസില, നാഫിറ, ഷംല. മരുമക്കള്‍: ഇബ്രാഹിം, ജാഷിദ് വി.കെ, അബ്ദുല്‍ അസീസ്. സഹോദരങ്ങള്‍: മുഹമ്മദ്,