ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം; നാദാപുരം അരൂരില്‍ രണ്ടുപേര്‍ അറസ്റ്റില്‍


Advertisement

നാദാപുരം: അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ യുവതിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പെരുമുണ്ടശ്ശേരി കനാല്‍ പാലത്തിന് സമീപം മന്നുകണ്ടി രാജന്‍ (55), പിരക്കില്‍ മീത്തല്‍ പ്രദീഷ് (38) എന്നിവരെയാണ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Advertisement

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് പുറത്തുപോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ രാജന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. രാജന്‍ ഓടിരക്ഷപ്പെട്ടെങ്കിലും ശനിയാഴ്ച വൈകിട്ട് അടുത്ത കടയിലെത്തിയ ഇയാളെ യുവതിയുടെ ഭര്‍ത്താവ് തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു.

Advertisement

പ്രദീഷ് നേരത്തെ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അയാളെ അറസ്റ്റു ചെയ്തത്. പ്രദീഷിനെ ഞായറാഴ്ച വൈകിട്ട് വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ യുവതിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

Advertisement

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Summary:Attempting to trespass when the husband is not at home; Two people arrested in Arur