കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി പിടിയില്‍


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍. കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീറാണ് പൊലീസിന്റെ പിടിയിലായത്.

പേസ്റ്റ് രൂപത്തിലാക്കിയ 1650 ഗ്രാം സ്വര്‍ണവുമായി എയര്‍പ്പോര്‍ട്ട് വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.

സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ നിര്‍ദേശ പ്രകാരം എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സി.ഐ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.

കാലിന്റെ അടിയില്‍ സോക്‌സിനുള്ളിലാക്കി കടത്തി കൊണ്ടുവന്ന സ്വര്‍ണമാണ് പൊലീസ് കണ്ടത്തിയത്.

summary: Attempt to smuggle gold through Kannur airport; A native of Kozhikode was arrested