സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണം; കാറില്‍ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി


Advertisement

പേരാമ്പ്ര: സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗവും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരനുമായ സുല്‍ഫിക്കറിന്റെ വീടിനുനേരെ ആക്രമണം. നൊച്ചാട് ചാത്തോത്ത് താഴെയുള്ള മാരാര്‍കണ്ടി വീട്ടില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

Advertisement

വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുമുകളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പോര്‍ച്ചിന് തൊട്ടരികിലുള്ള മുറിയില്‍ കിടന്നുറങ്ങിയ കുട്ടി പെട്രോള്‍ മണത്തതിനെ തുടര്‍ന്ന് ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ തീ ആളിപ്പടരുന്നത് കണ്ട് വീട്ടുകാരെയും സമീപവാസികളെയും വിളിച്ചുണര്‍ത്തുകയായിരുന്നു.

Advertisement

കാറിനു സമീപത്തായി ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചിരുന്നു. പ്രദേശവാസികള്‍ ഇടപെട്ട് പെട്ടെന്ന് തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രി പൊലീസ് എത്തി പരിശോധന നടത്തി.

Advertisement

summary: attack on CPM Nochad local committee member’s house; Petrol was poured into the car and set on fire