ഇത് ഞങ്ങളുടെ സ്വന്തം; അത്തോളി ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം കെട്ടിടത്തില്‍ കൃഷിഭവനും മൃഗാശുപത്രിയും


അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം കെട്ടിടത്തില്‍ കൃഷിഭവനും മൃഗാശുപത്രിയും. പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്തിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കാപ്പില്‍താഴെ-കൊല്ലുക്കുനി റോഡിന്റെ ഉദ്ഘാടനവും ഒക്ടേബര്‍ 1 ശനിയാഴ്ച 3 മണിക്ക് നടക്കും.

കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും കെട്ടിടോദ്ഘാടനം ബാലുശ്ശേരി എം.എല്‍.എ അഡ്വ.കെ.എം.സച്ചിന്‍ദവും കാപ്പില്‍താഴെ-കൊല്ലുക്കുനി റോഡിന്റെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഷീബ രാമചന്ദ്രനും നിര്‍വ്വഹിക്കും.

2013ലെ യു.ഡിഎഫ് ഭരണസമിതിയുടെ ശ്രമഫലമായി കൊല്ലോത്ത് കൃഷ്ണന്‍ സംഭാവനയായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് 2019ലെ എം.എല്‍.എയായ പുരുഷന്‍ കടലുണ്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച 42 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും ലഭിച്ച 26.6 ലക്ഷം രൂപയും ചിലവഴിച്ച് കെട്ടിടം നിര്‍മിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി മുഖ്യാതിഥിയാകും. കെട്ടിടത്തിനായി ഭൂമി സൗജന്യമായി നല്‍കിയ കൊല്ലോത്ത് കൃഷ്ണനെ ആദരിക്കുകയും ചെയ്യും.

summary: Atholi Gram Panchayat now has its own farm and animal hospital