അഭിമന്യുവിന്റെ മഹാരാജാസ് കോളേജില്‍ സ്റ്റുഡന്റ് എഡിറ്ററായി നടുവണ്ണൂര്‍ക്കാരന്‍


പേരാമ്പ്ര: എറണാകുളം മഹാരാജാസ് കോളേജില്‍ സ്റ്റുഡന്റ് എഡിറ്ററായി നടുവണ്ണൂര്‍ സ്വദേശി. രണ്ടാംവര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ അശ്വിന്‍ സി.എസ്.ആണ് സ്റ്റുഡന്റ് എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്.

ബാലസംഘം മുന്‍ ബാലുശേരി ഏരിയ സെക്രട്ടറി ജില്ലാ കമ്മിറ്റി അംഗവുമാണ്. സി.പി.എം.എം ആഞ്ഞോളിമുക്ക് ബ്രാഞ്ച് അംഗം സീനത്തിന്റെയും പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ മരണപ്പെട്ട എന്‍.കെ ചന്ദ്രന്റെയും മകനാണ്.

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനത്തിനും മികവ് പുലര്‍ത്തുന്ന അശ്വിന്‍ സംസ്ഥാന കലോത്സവത്തില്‍ നാടക മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

മഹാരാജാസ് കോളേജില്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ എസ്.എഫ്.ഐ കാഴ്ചവെച്ചത്. മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ സാരഥികള്‍ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചു. സി.പി.എം സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ ഇളമുറക്കാരിയായിരുന്ന ബി.അനുജയാണ് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്.