അരിക്കുളം തിരുവങ്ങായൂര്‍ കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അന്തരിച്ചു


അരിക്കുളം: കാരയാട് തിരുവങ്ങായൂര്‍ കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ അന്തരിച്ചു. നാല്‍പ്പത്തൊന്ന് വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.

പരേതരായ കുലുക്കപ്പുറത്ത് കുഞ്ഞമ്മദിന്റെയും ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: നൗഷിദ.

മക്കള്‍: ഷാഹിന ഷെറില്‍, അലീമ ഫിദ (+2 വിദ്യാര്‍ത്ഥി കെ.പി.എം.എസ് അരിക്കുളം), മുഹമ്മദ് നഹ ദാന്‍. മരുമകന്‍: ജംഷിദ് കോട്ടക്കല്‍ (ബഹറിന്‍).

സഹോദരങ്ങള്‍: പിണക്കംകുഴിയില്‍ കുഞ്ഞിമൊയ്തി, സൗദ മേലിപ്പുറത്ത്. സഹോദരി ഭര്‍ത്താവ്: സാജിദ് മേലിപ്പുറത്ത്.