വടകര ജല അതോറിറ്റിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം; നോക്കാം വിശദമായി


വടകര: ജല അതോറിറ്റി വടകര ഡിവിഷന് കീഴില്‍ ജല്‍ ജീവന്‍മിഷന്‍ വൊളന്റിയര്‍മാരെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വൊളന്റിയര്‍ തസ്തികയ്ക്ക് സിവില്‍ എന്‍ജിനിയറിങ് ബി.ടെക്/ഡിപ്ലോമ/ ഐ.ടി.ഐ. യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും വേണം. ഇന്റര്‍വ്യൂ മാര്‍ച്ച് എട്ടിന് രാവിലെ 11 മണിക്ക് വടകര വാട്ടര്‍ അതോറിറ്റി ഡിവിഷന്‍ ഓഫീസില്‍ നടക്കും. 740 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം.