ജോലിസ്ഥലത്തു നിന്നും വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങി; ഈസ്റ്റ്‌ പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി


പേരാമ്പ്ര: ഈസ്റ്റ്‌ പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഈസ്റ്റ്‌ പേരാമ്പ്ര  മുണ്ടക്കുറ്റി യുസുഫിന്റെ മകന്‍ ഇസ്മായില്‍ (24) നെയാണ് കാണാതായത്.

നടുവണ്ണൂർ പള്ളിയത്ത് കുനിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇസ്മായില്‍ ശനിയാഴ്ച്ച (25-02-2023) വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. പിന്നീട് ഉപ്പയുടെ സഹോദരിയുടെ വീട്ടിലെത്തുകയും അവിടെ ഫോണ്‍ ചാര്‍ജ്ജില്‍ വെച്ച ശേഷം ടൗണില്‍ പോയി വരാം എന്ന് പറഞ്ഞ് ഇറങ്ങുകയുമായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കാപ്പി ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്.

യുവാവിനെക്കുറിച്ച് എങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ – 0496610242, യുസുഫ് -9677618365, സിറാജ് കണ്ടന്‍ പറമ്പില്‍ -9961408124, സജിര്‍ മാണിക്കോത്ത് – 8590174849, സിറാജ് കിഴക്കേടത്ത് -8943024575.

summary: complaint that a youth from naduvannur is missing