അരിക്കുളത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി; തെരുവുനായ ആക്രമണത്തിനെതിരെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക്‌ല പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇവര്‍ക്ക് കുത്തിവയ്പ്പ് നല്‍കിയത്. നായയുടെ കടിയേറ്റ പശുക്കുട്ടിക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. വെറ്ററിനറി ഡോക്ടര്‍ വീട്ടിലെത്തിയാണ് പശുക്കുട്ടിക്ക് കുത്തിവയ്പ്പ് നല്‍കിയത്.

അതേസമയം പ്രദേശത്തെ ജനങ്ങള്‍ക്ക് തെരുവുനായ ആക്രമണത്തിനെതിരെ അധികൃതർ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമിച്ച തെരുവുനായയെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. നാട്ടിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശരൂപത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പ്രചരിപ്പിച്ചിട്ടുണ്ട്.

കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടരുത് എന്നും എല്ലാവരും തെരുവുനായ ആക്രമണത്തെ കരുതിയിരിക്കണമെന്നുമാണ് ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ആക്രമണം നടത്തിയ നായയെ പകല്‍ മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഈ നായയെ കൂടാതെ പ്രദേശത്ത് ഒരു കൂട്ടം നായ്ക്കള്‍ വേറെയും ഉണ്ടെന്നാണ് വിവരം.


Related News: അരിക്കുളത്ത് തെരുവുനായയുടെ ‘വിളയാട്ടം’; ഇന്ന് ആക്രമിച്ചത് മൂന്നുപേരെയും ഒരു പശുക്കുട്ടിയെയും, വീടിനുള്ളില്‍ കയറിയും ആക്രമണം, പരിഭ്രാന്തരായി നാട്ടുകാര്‍


പാലോട്ട് മീത്തല്‍ ബിജു, മണ്ണത്താന്‍കണ്ടി മീത്തല്‍ സ്നേഹ, വണ്ണാര്‍കണ്ടി അമ്മദിനെയുമാണ് നായ ആക്രമിച്ചത്. രാവിലെ പാലോട്ട് മീത്തല്‍ ബിജുവിനെ വീട്ടില്‍ വെച്ചാണ് ആക്രമിച്ചത്. ഇതിനു പിന്നാലെയായിരുന്നു സ്നേഹയ്ക്ക് ആക്രമണം നേരിടേണ്ടിവന്നത്. വണ്ണാര്‍കണ്ടി അമ്മദിനെ വീടിനുള്ളില്‍ കയറിയാണ് നായ ആക്രമിച്ചത്. അമ്മദിന്റെ വീട്ടിലെ പശുക്കുട്ടിയും ആക്രമണത്തിന് ഇരയായി.