എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവരാണോ?; ഏപ്രില്‍ 30 വരെ പുതുക്കാന്‍ അവസരം, വിശദമായി അറിയാം
കൊയിലാണ്ടി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്യുകയും കാലാകാലങ്ങളില്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെടുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കാന്‍ അവസരം.
2025 ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേന പുതുക്കുന്നതിന് സമയം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. (സ.ഉ.(സാധാ.)നം. 163/2025/LBR തിയ്യതി 05-02-2025).
കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
0496-2615500 സി.ഡി.സി. പേരാമ്പ്ര,
0496- 2630588 എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, കൊയിലാണ്ടി,
0496- 2640170 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ബാലുശ്ശേരി,
0495- 2370179 ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച്, കോഴിക്കോട്.
Summary: Are you one of those who lost seniority due to not being able to renew it at the Employment Exchange?; Opportunity to renew until April 30.