കേരള ഗ്രാമീണ്‍ ബാങ്ക് ഇടപാടുകാരാണോ? ബാങ്ക് സേവനങ്ങള്‍ ജനുവരി 12 മുതല്‍ 15വരെ പൂര്‍ണമായി തടസപ്പെടും


Advertisement

കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്ക് സേവനങ്ങള്‍ക്ക് ജനുവരി ആറുമുതല്‍ തടസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാര്‍ മുന്‍കരുതല്‍ സ്വീകരിക്കണണെന്ന് നിര്‍ദേശം. ജനുവരി ആറുമുതല്‍ 12 വരെ ബാങ്കിങ് സേവനങ്ങള്‍ക്ക് ഭാഗികമായും ജനുവരി 12 മുതല്‍ 15വരെ ബാങ്കിന്റെ എല്ലാതരം സേവനങ്ങള്‍ക്കും തടസ്സം നേരിടുമെന്നാണ് അറിയിപ്പ്.

Advertisement

സോഫ്റ്റുവെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. ജനുവരി 15നുശേഷം ചിലപ്പോള്‍ പ്രയാസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി 12 മുതല്‍ 16 വരെയുള്ള കാര്‍ഷിക സ്വര്‍ണ പണയ വായ്പ ഉള്‍പ്പെടെ എല്ലാ ലോണ്‍ പുതുക്കലുകളും ജനുവരി 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Advertisement
Advertisement