വനിതാ സംരംഭക പദ്ധതിയിൽ മൂടാടി പഞ്ചായത്തിന് മറ്റൊരു പൊൻതൂവൽ കൂടി; എട്ടാം വാർഡിൽ സുഭിക്ഷം അരവ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു


Advertisement

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ മുചുകുന്ന് നോർത്തിൽ സുഭിക്ഷം അരവ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില അധ്യക്ഷയായി.

Advertisement

മൂടാടി ഗ്രാമ പഞ്ചായത്തിലെ വനിതാ സംരഭക പദ്ധതിയുടെ ഭാഗമായാണ് അരവ് കേന്ദ്രം എട്ടാം വാർഡിൽ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപ ധനസഹായവും ബാക്കി ബാങ്ക് ലോണും ഉപയോഗിച്ചാണ് അരവ് കേന്ദ്രം ആരംഭിച്ചത്. 2022-2023 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട മൂന്നാമത്തെ സംരഭമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

Advertisement

എട്ടാം വാർഡ് മെമ്പർ സുനിത സി.എം സ്വാഗതം പറഞ്ഞു. ഒൻപതാം വാർഡ് മെമ്പർ കെ.പി.ലത, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത, സി.കെ.ശശി, ഹമീദ് പുതുക്കുടി, കെ.എം.കുഞ്ഞിക്കണാരൻ, തടത്തിൽ അബ്ദുറഹ്മാൻ, ശ്രിഷു മാസ്റ്റർ, സന്തോഷ് കുന്നുമ്മൽ, നാരായണൻ കെ എന്നിവർ സംസാരിച്ചു. രേഷ്മ എം നന്ദി പറഞ്ഞു.

Advertisement