കോഴിക്കോട് ഗവ: മെഡിക്കല്‍ കോളജില്‍ പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യതകളും വിശദാംശങ്ങളും അറിയാം


കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സ്-പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് – ഫീറ്റല്‍ മെഡിസിന്‍ ആന്‍ഡ് നിയോനാറ്റോളജി – (ഒരു ഒഴിവ്). യോഗ്യത: എംഡി/ഡിഎന്‍ ബി (റേഡിയോ ഡയഗ്നോസിസ്) അല്ലെങ്കില്‍ ഡിഎംആര്‍ഡി യും (റേഡിയോ ഡയഗ്നോസിസ്) ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

അപേക്ഷ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 1000 രൂപ അപേക്ഷ ഫീ പ്രിന്‍സിപ്പാളിന്റെ അക്കൗണ്ടില്‍ അടച്ച് പൂരിപ്പിച്ച അപേക്ഷ മെയ് 31 നകം പ്രിന്‍സിപ്പല്‍, ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട് 673008 എന്ന വിലസത്തില്‍ അയക്കണം. പ്രായപരിധി: 40 വയസ്. നിയമാനുസൃത ഇളവുണ്ട്.

എഴുത്തു പരീക്ഷയും ഇന്റെര്‍വ്യൂവും ജൂണ്‍ 10 ന് നടത്തും.
വെബ്സൈറ്റ് : https://www.govtmedicalcollegekozhikode.ac.in/nesw

ഫോണ്‍: 0495 – 2350200.