അരിക്കുളം, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (4.2.2025) വൈദ്യുതി മുടങ്ങും


മൂടാടി: അരിക്കുളം മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ)4.2.2025) വൈദ്യുതി മുടങ്ങും.

അരിക്കുളം സെക്ഷന്‍ പരിധിയില്‍

കുഞ്ഞാലിമുക്ക് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വരുന്ന കേളോത്ത് അമ്പലം, പച്ചിലേരി, അരിയൂറ റോഡ്, കൂമൂള്ളോട്ട് ഭാഗങ്ങളിലേക്ക് രാവിലെ 7.30 മണി മുതല്‍ 2 മണി വരെ വൈദ്യുതി മുടങ്ങും.

മൂടാടി സെക്ഷന്‍ പരിധിയില്‍

രാവിലെ 7:30 മണി മുതല്‍ 12:00 വരെ വരെ മന്നംമ്മുക്ക് ട്രാന്‍ഫോര്‍മര്‍ പരിസരങ്ങളിലും 11:00 മുതല്‍ 2:30 വരെ കണ്ണികുളം പളളി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും. ടച്ചിംങ് ക്ലിയറന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

രാവിലെ 9:00 മണി മുതല്‍ 5:00 മണി വരെ കുന്നത്ത് താഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും. സ്‌പെയ്‌സര്‍ വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

രാവിലെ 7:30 മണി മുതല്‍ 5:00 മണി വരെ കൊല്ലം ബീച്ച്, പാറപ്പള്ളി, പാറപ്പള്ളി ഓര്‍ഫനേജ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും. എല്‍.ടി ടച്ചിംഗ് ക്ലിയറന്‍സ് ലൈന്‍ വര്‍ക്ക് എന്നിവ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

രാവിലെ 7:30 മണി മുതല്‍ 9:00 വരെ പുറായിപള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും 9:00 മുതല്‍ 2:30 വരെ വലിയമല ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.