പയ്യോളി കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
പയ്യോളി: പയ്യോളി കോട്ടല്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടക്കല്‍ കോട്ടപ്പുറം പള്ളിത്താഴ ആദര്‍ശ്(22) നെയാണ് കാണാതായത്.
ഇന്നലെ ഉച്ചയോടെ കണ്ണൂരില്‍ ജോലി ആവശ്യത്തിനായി പോയ ആദര്‍ശ് തിരിച്ച് വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതി. ദിവസവും ജോലിയ്ക്കായി കണ്ണൂരില്‍ പോയി വരുന്ന ആളാണെന്നും ഇന്നലെ മുതല്‍ കാണാനില്ലെന്നും ഫോണ്‍ സ്വിച്ച്ഓഫ് ആണെന്നും ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
മഞ്ഞയില്‍ വെള്ള ലൈന്‍ ഉള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് വീട്ടില്‍ നിന്നും പോകുമ്പോള്‍ ധരിച്ചിരുന്നത്. ബന്ധുക്കള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെ കാണുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 7736762591, 9947600848.