തീരവും കൈകോര്‍ക്കുന്നു, ലഹരിക്കെതിരെ; തീരപ്രദേശത്തെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം കൊയിലാണ്ടി ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍


കൊയിലാണ്ടി: തീരപ്രദേശത്ത് നടപ്പാക്കുന്ന ലഹരിവിമുക്ത കേരളം ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയില്‍ നടന്നു. ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 24 വരെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുക.

കൊയിലാണ്ടി ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.സുധാകരന്‍ അധ്യക്ഷനായി.

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിനായി ഫിഷറീസ് വകുപ്പിന് കീഴില്‍ രൂപീകരിച്ച സ്ഥാപനമായ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) ആണ് തീരപ്രദേശത്ത് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്.

നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില.സി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ ഇബ്രാഹിംകുട്ടി, വൈശാഖ്.കെ.കെ, ഭവിത.സി, അസീസ്.എ, ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സുചേത ടീച്ചര്‍, എലത്തൂര്‍ കോസ്റ്റല്‍ പൊലീസ് എ.എസ്.ഐ രാജ്കുമാര്‍.എന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറും സാഫ് കോഴിക്കോട് നോഡല്‍ ഓഫീസറുമായ ലബീബ്.കെ.എ, സാഫ് കോഴിക്കോട് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സുനീര്‍.വി എന്നിവര്‍ സംസാരിച്ചു.