Tag: Govt. Regional Fisheries Technical High School Koyilandy

Total 2 Posts

കൊയിലാണ്ടി റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ജോലി ഒഴിവ്; വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ക്ലാർക്ക് / ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10.30 ന് സ്കൂളിൽ വച്ച് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9497216061, 9496045604.

തീരവും കൈകോര്‍ക്കുന്നു, ലഹരിക്കെതിരെ; തീരപ്രദേശത്തെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം കൊയിലാണ്ടി ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍

കൊയിലാണ്ടി: തീരപ്രദേശത്ത് നടപ്പാക്കുന്ന ലഹരിവിമുക്ത കേരളം ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയില്‍ നടന്നു. ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 24 വരെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുക. കൊയിലാണ്ടി ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.സുധാകരന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിനായി