കുരുന്നുകളുടെ കലാപരിപാടികളോടെ ‘മൽഹാർ 23’; കാപ്പാട് ഗവ. മാപ്പിള യു.പി സ്കുളിൽ വാർഷികാഷോഘം


കൊയിലാണ്ടി: കാപ്പാട് ഗവ. മാപ്പിള യു.പി സ്കുൾ വാർഷികാഘോഷം ‘മൽഹാർ 23’ ന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.പി സതീഷ് കുമാർ ചടങ്ങിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരൻ ഡോ: സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ. ഡോ. കോയ കാപ്പാട് , മുൻ മന്ത്രി പി.കെ.കെ ബാവ എന്നിവരെ ചടങ്ങിൽ വാർഡ് മെമ്പർ ഷരീഫ്.വി.കപ്പാട് ആദരിച്ചു. എസ്.ആർ.ജി കൺവീനർ നിമ ഡി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ അബ്ദുൾ, ഹാരിസ്, എം.പി മൊയ്തീൻകോയ, അബ്ദുള്ള കോയ വലിയാണ്ടി, എം.സി മുഹമ്മദ് കോയ, ശശികുമാർ പാലക്കൽ, എം.നൗഫൽ, എ.ടി അബുബക്കർ, പി.കെ.വിനോദ്, ഉമ്മർ നടമ്മൽ, ടി.ഷിജു, പി.കെ, ഹസീന, ഇശ്റത്ത്, സ്കുൾ ലീഡർ, ബഹിയാ ജുബിൻ, അൻസി പി.കെ എന്നിവർ സംസാരിച്ചു. അങ്കണവാടി, നഴ്സറി കലോത്സവവും സ്കൂൾ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.